നേഷന്‍സ് ലീഗില്‍ അങ്കം തുറക്കാന്‍ ജര്‍മന്‍ യുവ തുര്‍ക്കിയുമായി നാഗല്‍സ്മാന്‍
തങ്ങളുടെ ആദ്യ യുവേഫ നേഷൻസ് ലീഗ് മത്സരത്തിനായി പരിചിത ശത്രുക്കളായ ഹംഗറിയെ ഡസൽഡോർഫിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് ജര്‍മനി.യൂറോ 2024-ൽ നിന്ന് ആതിഥേയർ പുറത്തായതിന് പിന്നാലെ നിരവധി താരങ്ങൾ ജര്‍മനിയില്‍ നിന്നും കൊഴിഞ്ഞു പോയി.മാനുവൽ ന്യൂയർ, ഇൽകെ ഗുണ്ടോഗൻ, തോമസ് മുള്ളർ, ടോണി ക്രൂസ് എന്നിവരെല്ലാം നിരവധി വർഷത്തെ ഡ്യൂട്ടിക്ക് ശേഷം അന്താരാഷ്ട്ര വേദി വിട്ടു.
ഇപ്പോള്‍ മാനേജര്‍ ആയ നാഗല്‍സ്മാന് വളരെ വലിയ ചുമതലയാണ് ഉള്ളത്.അദ്ദേഹത്തിന് ഇനി അടുത്ത ലോകക്കപ്പിന് മുന്നേ തന്നെ ഒരു മികച്ച ടീമിനെ കെട്ടി പടുക്കണം.യുവ താരങ്ങളെ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന ഒന്നു.അതിന്റെ ആദ്യ പടിയാണ് ഇന്നതെ മല്‍സരം.കഴിഞ്ഞ നേഷൻസ് ലീഗിൽ ജർമ്മനിയും ഹംഗറിയും കളിച്ചിട്ടുണ്ട്.കളിച്ച രണ്ടു മല്‍സരത്തിലും ജര്‍മനിക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. പുതിയ ക്യാപ്റ്റന്‍ ആയി വരുന്ന കിമ്മിച്ചിനും ആദ്യ മല്‍സരത്തിനായി ഒരുങ്ങുന്ന സ്റ്റട്ട്ഗാർട്ടിൻ്റെ ആഞ്ചലോ സ്റ്റില്ലറിന് മേല്‍ വളരെ വലിയ ആരാധക പ്രതീക്ഷയുണ്ട്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടേ കാല്‍ മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.