“യൂറോ തോല്‍വിയില്‍ നിന്നും ഞങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളും ” – ഹാരി കെയിന്‍
2024-ലെ യൂറോ ഫൈനൽ തോൽവിയിൽ നിന്ന് കരകയറാൻ തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഹാരി കെയ്ൻ സമ്മതിച്ചു.എന്നാല്‍ ആ തോല്‍വിയില്‍ നിന്നും പാഠം ഉള്‍കൊണ്ട് 2026 ലോകകപ്പ് നേടുന്നതിന് വേണ്ടി പ്രയത്നിക്കും എന്നു കെയിന്‍ പറഞ്ഞു.ത്രീ ലയൺസ് തുടർച്ചയായ രണ്ടാം യൂറോ ഫൈനൽ തോൽവിയാണ് ഏറ്റുവാങ്ങിയത്.ഈ തോല്‍വി കാരണം തന്നെ ആണ് തൊട്ടുപിന്നാലെ മാനേജർ ഗാരെത് സൗത്ത്ഗേറ്റ് സ്ഥാനമൊഴിഞ്ഞതും.
ഫൈനലിലെത്താൻ ഞങ്ങൾ വളരെ നന്നായി പ്രവര്‍ത്തിച്ചു എന്നു ഞാന്‍ കരുതുന്നു.എന്നാല്‍ ഇതൊരു എളുപ്പമുള്ള ടൂർണമെൻ്റായിരുന്നില്ല.ആരാധകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും വളരെ അധികം സമ്മര്‍ദം ഞങ്ങള്‍ നേരിട്ടിരുന്നു.പല മല്‍സരങ്ങളിലും ഞങ്ങള്‍ക്ക് മികച്ച ഫോമില്‍ കളിയ്ക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ മല്‍സരം എങ്ങനെയും ജയിച്ച് എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.അത് ഒരു പോസിറ്റീവ് ആയ കാര്യം ആണ് എന്നു ഞാന്‍ കരുതുന്നു.അത് ഞങ്ങള്‍ക്ക് പുതിയ ഒരു ഊര്‍ജം നല്കുന്നു.ഇനി ഞങ്ങളുടെ ലക്ഷ്യം ലോകക്കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നത് ആണ്.കഴിഞ്ഞ തോല്‍വിയില്‍ നിന്നും മാനസികമായി കരകയറാന്‍ പോലും ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.ഇത് തന്നെ ആണ് ഒരു പ്രൊഫഷണല്‍ ഫൂട്ബോളറുടെ ജീവിതം.”ഹാരി കെയിന്‍ പറഞ്ഞു.