യുണൈറ്റഡിനെതിരെ നേടിയ വിജയത്തിനെ വില കുറച്ച് പെപ്പ് ഗാര്‍ഡിയോള
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കമ്മ്യൂണിറ്റി ഷീൽഡ് നേടിയെങ്കിലും പ്രീമിയർ ലീഗ് സീസണിനു മാഞ്ചസ്റ്റര്‍ സിറ്റി ഇനിയും തയ്യാര്‍ ആയിട്ടില്ല എന്ന് പെപ് ഗാർഡിയോള രേഖപ്പെടുത്തി.ശനിയാഴ്ച വെംബ്ലിയിൽ 1-1ന് സമനില വഴങ്ങിയതിന് ശേഷം പെനാൽറ്റിയിൽ ആണ് സിറ്റി ജയം നേടിയത്.അടുത്ത വാരാന്ത്യത്തിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിക്കെതിരെ ഗ്വാർഡിയോളയുടെ ടീം തങ്ങളുടെ ടൈറ്റിൽ ഡിഫൻസ് ആരംഭിക്കും.
“ഈ മല്‍സരത്തില്‍ നിന്നും എനിക്കു ഒന്നും തന്നെ പഠിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.ഞങ്ങള്‍ ജയിച്ചു എന്നത് ശരി തന്നെ.എന്നാല്‍ അതില്‍ നിന്നും ഒന്നും തന്നെ എനിക്കു നല്ലതായി തോന്നിയില്ല.ശരിക്കും ഞങ്ങള്‍ ഈ മല്‍സരം പരാജയപ്പെടാന്‍ ആയിരുന്നു സാധ്യത കൂടുതല്‍.മല്‍സരത്തിന്റെ ആദ്യത്തെ 35 മിനുട്ടില്‍ താരങ്ങള്‍ ശരിക്കും എന്നെ അത്ഭുതപ്പെടുത്തി.”പെപ്പ് മല്‍സരശേഷം പറഞ്ഞു.അറ്റാക്കിങ് തേര്‍ഡില്‍ ഇനിയും ഏറെ സിറ്റിക്ക് ചെയ്യാന്‍ കഴിയും എന്നും പെപ്പ് രേഖപ്പെടുത്തി.