EPL 2022 European Football Foot Ball International Football Top News transfer news

ചെല്‍സിയുടെ ചാകര തീരുന്നില്ല ; പെഡ്രോ നെറ്റോയെ വോൾവ്സിൽ നിന്ന് ബ്ലൂസ് സൈന്‍ ചെയ്തു

August 11, 2024

ചെല്‍സിയുടെ ചാകര തീരുന്നില്ല ; പെഡ്രോ നെറ്റോയെ വോൾവ്സിൽ നിന്ന് ബ്ലൂസ് സൈന്‍ ചെയ്തു

വോൾവർഹാംപ്ടൺ വാണ്ടറേഴ്സിൽ നിന്ന് പെഡ്രോ നെറ്റോയുടെ സൈനിംഗ് ചെൽസി പൂർത്തിയാക്കി.പോർച്ചുഗൽ വിംഗർ തൻ്റെ പുതിയ ക്ലബ്ബുമായി ഏഴ് വർഷത്തെ കരാർ ഒപ്പിട്ടു.പ്രീസീസൺ സൗഹൃദ മത്സരത്തിൽ ചെൽസി ഇൻ്റർ മിലാനെതിരെ കളിക്കുന്ന പകുതി സമയത്ത് ആണ് താരത്തിനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

Pedro Neto transfer: Chelsea complete £54m deal with Wolves to sign  Portuguese winger | Football News | Sky Sports

 

 

ഈ സമ്മറില്‍ മാത്രം ചെല്‍സി 200 മില്യണ്‍ യൂറോയോളം ചിലവാക്കി കഴിഞ്ഞു.51.3 മില്യൺ പൗണ്ടിൻ്റെ ഡീല്‍ ആണ് താരത്തിന് വേണ്ടി ചെല്‍സി നല്കിയത്.ആസ്റ്റൺ വില്ലയിൽ നിന്ന് ഒമാരി കെല്ലിമാൻ, ഫുൾഹാമിൽ നിന്ന് ടോസിൻ അഡറാബിയോയോ, ബാഴ്‌സലോണയിൽ നിന്ന് മാർക്ക് ഗ്യൂ, ലെസ്റ്റർ സിറ്റിയിൽ നിന്ന് കിർനാൻ ഡ്യൂസ്‌ബറി-ഹാൾ, ബേസലിൽ നിന്ന് റെനാറ്റോ വീഗ, അറ്റ്‌ലാൻ്റ യുണൈറ്റഡിൽ നിന്ന് കാലേബ് വൈലി, വിയാറിയലിൽ നിന്ന് ഫിലിപ്പ് ജോർഗൻസെൻ,ആറോൺ എന്നിവരെ ക്ലബ് ഇതിനകം സൈൻ ചെയ്തിട്ടുണ്ട്. ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പുതിയ മാനേജർ എൻസോ മറെസ്കയുടെ കീഴിൽ ചെൽസി അവരുടെ 2024-25 പ്രീമിയർ ലീഗ് കാമ്പെയ്ൻ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.

Leave a comment