മാൻ യുണൈറ്റഡ് ഷർട്ട് സ്പോൺസർ സ്നാപ്ഡ്രാഗൺ ഓല്‍ഡ് ട്രാഫോര്‍ഡിന്റെ നേമിങ് റൈറ്റ്സ് വാങ്ങാന്‍ ഒരുങ്ങുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഷർട്ട് സ്പോൺസറായ സ്നാപ്ഡ്രാഗൺ ഓല്‍ഡ് ട്രാഫോര്‍ഡ് പുതുക്കി പണിയുമ്പോള്‍ ധനസഹായം നൽകുന്നതിനുള്ള ഏത് അവസരവും പര്യവേക്ഷണം ചെയ്യാൻ താൽപ്പര്യപ്പെടുന്നു.എന്നാല്‍ സ്റ്റേഡിയത്തിന്റെ നേമിങ് അവകാശം തങ്ങള്‍ക്ക് വേണം എന്നു അവര്‍ അറിയിച്ച് കഴിഞ്ഞു.£180 മില്യൺ മൂല്യമുള്ള മൂന്ന് വർഷത്തെ കരാർ അംഗീകരിച്ചതിന് ശേഷം ടെക് കമ്പനി ആണ് ഇപ്പോള്‍ ജേഴ്സിയില്‍ യുണൈറ്റഡിനെ പ്രതിനിധീകരിക്കുന്നത്.
യുണൈറ്റഡ് തങ്ങളുടെ പുതിയ സ്റ്റേഡിയത്തിന് പേരിടാനുള്ള അവകാശം വിൽക്കാനുള്ള തീരുമാനത്തില്‍ തന്നെ ആണ്.ഒന്നുകിൽ ഒരു പുതിയ വേദി അല്ലെങ്കിൽ ഓൾഡ് ട്രാഫോർഡിൻ്റെ പുനർവികസനം – ഇതാണ് ജിം റാറ്റ്ക്ലിഫ്ഫ് മനസ്സില്‍ കണ്ടിരിക്കുന്നത്.സ്റ്റേഡിയം പുതുക്കി പണിയുമ്പോള്‍ തങ്ങള്‍ യുണൈറ്റഡിന് സാങ്കേതികവിദ്യയും നവീകരണ വിദ്യയും നല്കാന് തയ്യാര്‍ ആണ് എന്നു സ്നാപ്ഡ്രാഗണിൻ്റെ മാതൃ കമ്പനിയായ ക്വാൽകോമിൻ്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഡോൺ മക്ഗുയർ പറഞ്ഞു.ഒരു ലക്ഷം ആരാധകരെ ഉള്ക്കൊളിക്കുന്ന രീതിയില്‍ ആയിരിയ്ക്കും യുണൈറ്റഡ് സ്റ്റേഡിയം നിര്‍മിക്കാന്‍ പോകുന്നത്.