നീക്കോ വില്യംസ് പിഎസ്ജി ഓഫര്‍ നിഷേധിച്ചു !!!!!!!
പിഎസ്ജി നല്കിയ വമ്പന്‍ ഓഫര്‍ നിരസിച്ച് കൊണ്ട് നീക്കോ വില്യംസ് ബാഴ്സക്ക് നേരിയ പ്രതീക്ഷ നല്കിയിരിക്കുന്നു.ഇന്നലെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ ഏജന്‍റ് അങ്ങോട്ട് വരാന്‍ പിഎസ്ജിയോട് പറഞ്ഞു കഴിഞ്ഞിരിക്കുന്നു.ഇനി വരാന്‍ ഉള്ളത് ബാഴ്സയുടെ ഓഫര്‍ ആണ്.എന്നാല്‍ അവര്‍ പ്രാഥമികമായി പോലും ഒരു ഓഫര്‍ ടേബിളില്‍ വെച്ചിട്ടില്ല.
നിലവില്‍ ബാഴ്സയുടെ പ്രധാന ടാര്‍ഗെറ്റ് ഡാനി ഓല്‍മോ ആണ്.അദ്ദേഹത്തിനെ എങ്ങനെ എങ്കിലും ടീമിലേക്ക് എത്തിക്കുക എന്നതാണ് ബാഴ്സ മാനേജ്മെന്റിന്റെ ലക്ഷ്യം.എന്നാല്‍ ആര്‍ബി ലേപ്സിഗ് താരത്തിനെ വിട്ടു കിട്ടാന്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്നുണ്ട്.ഡാനി ഓല്‍മോയുടെ കരാര്‍ അന്തിമം ആയാല്‍ അടുത്ത ലക്ഷ്യം നീക്കോ ആയിരിയ്ക്കും. അദ്ദേഹത്തിന് അത്ലറ്റിക്കോ ചോദിക്കുന്ന പണം ബാഴ്സക്ക് നല്‍കേണ്ടി വരും.എന്നാല്‍ അത് യാഥാര്‍ഥ്യം ആവണം എങ്കില്‍ ടീമിലെ പ്രധാനിയായ ഒരു താരത്തിനെ വില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതര്‍ ആയേക്കും.നീക്കോ വില്യംസിനെ ഈ സമ്മറില്‍ തന്നെ സൈന്‍ ചെയ്യും എന്നത് ലപ്പോര്‍ട്ടയുടെ പൊള്ള വാക്ക് ആണ് എന്ന് മുന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്തി വിക്റ്റര്‍ ഫോണ്ട് അറിയിച്ചു.സാഹചര്യങ്ങളുടെ പോക്ക് കാണുമ്പോള്‍ അതിനുള്ള ലക്ഷണം തന്നെ ആണ് കാണുന്നതും.