” കഠിനമായ ഫുട്ബോൾ കലണ്ടർ താരങ്ങളെ കൊല്ലാതെ കൊല്ലുന്നു “
ഒരു സീസണിലെ ഫൂട്ബോള്‍ മല്‍സരങ്ങളുടെ എണ്ണം ദിനം പ്രതി കൂടി കൊണ്ടിരിക്കുകയാണ്.ഇതിനെതിരെ താരങ്ങളുടെ യൂണിയന്‍ ഫിഫക്കെതിരെ നീങ്ങിയിരുന്നു.ഇരു കൂട്ടരും ചര്ച്ച നടത്തി എങ്കിലും അത് ഒന്നും എവിടേയും എത്തിയില്ല.ഇത് പോലെ കളികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ താരങ്ങളുടെ പ്രകടന മികവ് വളരെ താഴോട്ട് പോകും എന്നു ബാഴ്സ ഫോര്‍വേഡ് ലെവന്‍ഡോസ്ക്കി പറഞ്ഞു.
“ഈ സീസൺ മുമ്പത്തേക്കാൾ കഠിനമായിരിക്കും, കാരണം ഞങ്ങൾക്ക് ചാമ്പ്യൻസ് ലീഗിൽ കൂടുതൽ ഗെയിമുകൾ ഉണ്ട്,ക്ലബ്ബിനൊപ്പം മാത്രമല്ല ദേശീയ ടീമുമായും ഗെയിമുകൾ ഉണ്ട്, അതിനാൽ ഞങ്ങൾ ഒരുപാട് യാത്ര ചെയ്യുന്നു.ഇത് താരങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ട്.ഓരോ കളിക്കാരനും ഇത് ഒരു വലിയ വെല്ലുവിളിയായിരിക്കും, കാരണം പ്രതീക്ഷകൾ എല്ലായ്പ്പോഴും വളരെ ഉയർന്നതാണ്, കൂടാതെ നിങ്ങൾ ഓരോ രണ്ട് ദിവസത്തിലും ഓരോ മല്‍സരം കളിക്കും.താരങ്ങളുടെ ശരീരം പരിക്കില്‍ നിന്നും ഉളുക്കില്‍ നിന്നും പൂര്‍ണമായി ശരീരം ഭേദപ്പെട്ടിട്ട് കൂടി ഉണ്ടാവുകയില്ല.” പോളിഷ് സ്ട്രൈക്കര്‍ അമേരിക്കയില്‍ മാധ്യമങ്ങളോട് പറഞ്ഞു.