അത്‌ലറ്റിക്കോ മാഡ്രിഡ് മാൻ സിറ്റിയുടെ ജൂലിയൻ അൽവാറസിനെ സൈന്‍ ചെയ്യാന്‍ അടുക്കുന്നു
ഡീഗോ സിമിയോണിയുടെ വാശിക്ക് വഴങ്ങി കൊടുക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ് നിര്‍ബന്ധിതര്‍ ആയിരിക്കുകയാണ്.അദ്ദേഹത്തിന് തന്റെ നാട്ടുകാരന്‍ ആയ ജൂലിയന്‍ അല്‍വാറസിനെ സൈന്‍ ചെയ്യാന്‍ അതിയായ ആഗ്രഹം ഉണ്ട്.എന്നാല്‍ സിറ്റി ചോദിക്കുന്ന 65 മില്യണ്‍ യൂറോ നല്കാന്‍ അവരുടെ കൈയ്യില്‍ പണം ഇല്ല താനും.സിമിയോണിയുടെ നിര്‍ബന്ധം ഇനിയും കാണാതെ ഇരിക്കാന്‍ മാനേജ്മെന്റിനും കഴിയില്ല.
ലഭിക്കുന്ന റൂമറുകള്‍ ശരി ആണ് എങ്കില്‍ താരത്തിനു വേണ്ടി തങ്ങളുടെ ബാലന്‍സ് ബുക്ക് തീര്‍ക്കാന്‍ അത്ലറ്റിക്കോ തയ്യാര്‍ ആയി കഴിഞ്ഞു.എന്നാല്‍ താരത്തിന്റെ അടുത്ത് ഇതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ തന്റെ മനസ്സില്‍ ഒളിമ്പിക്സ് മാത്രമേ ഉള്ളൂ എന്നു രേഖപ്പെടുത്തി.അത് കഴിഞ്ഞാല്‍ എല്ലാ തിരക്കില്‍ നിന്നും അല്പ നേരം വിട്ടു നില്‍ക്കും.അത് കഴിഞ്ഞാല്‍ മാത്രമേ മറ്റൊരു ക്ലബില്‍ പോകുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുക ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.സിറ്റിയില്‍ ഉള്ള കാലത്തോളം ഏര്‍ലിങ് ഹാലണ്ടിന് പിന്നില്‍ കളിക്കുകയെ തനിക്ക് സാധ്യത ഉള്ളൂ എന്നു മനസിലാക്കിയ ജൂലിയന്‍ ഇനി തനിക്ക് വേണ്ടത് ആദ്യ ഇലവനിലെ സ്ഥിരാങ്കത്വം ആണ് എന്നും പറഞ്ഞു.