EPL 2022 European Football Foot Ball International Football Top News transfer news

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഫുൾ ബാക്ക് തിരച്ചിൽ ശക്തമാക്കി

July 26, 2024

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഫുൾ ബാക്ക് തിരച്ചിൽ ശക്തമാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പുതിയ ഫുൾ ബാക്കിന്  വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയാണ്. ടൈറൽ മലേഷ്യ ഈ സീസണില്‍ കളിക്കും എന്നു വിചാരിച്ചു എങ്കിലും അദ്ദേഹത്തിന് പരിക്കില്‍ നിന്നും മുക്തി നേടാന്‍ ഇനിയും സമയം എടുക്കും.കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് ഒരു വർഷത്തിലേറെയായി മലേഷ്യ കളിച്ചിട്ടില്ല.താരത്തിനെ അമേരിക്കന്‍ ടൂറിലും ഉള്‍പ്പെടുത്തിയിട്ടില്ല.

ആഴ്സണൽ, റയൽ ബെറ്റിസ്, ലിവർപൂൾ എന്നിവയ്ക്കെതിരായ മത്സരങ്ങൾക്ക് വേണ്ടി അംഗീകൃത ലെഫ്റ്റ് ബാക്ക് ആയി 17 വയസ്സുള്ള ഹാരി അമാസ്, 19 കാരനായ സാം മുറെ എന്നിവര്‍ മാത്രം ആണ് ഉള്ളത്.നിലവിലെ മാനേജ്മെന്‍റിനോട് എത്രയും പെട്ടെന്നു ഒരു വിങ്ങ് ബാക്കിനെ കണ്ടെത്താന്‍ ടെന്‍ ഹാഗ് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ ഏത് താരം വേണം എന്ന വളരെ ചെറിയ ഒരു ഐഡിയ പോലും ഇപ്പോള്‍ യുണൈറ്റഡിന് ഇല്ല.

Leave a comment