EPL 2022 European Football Foot Ball International Football Top News transfer news

കാർലോ ആൻസലോട്ടി: കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡ് ആക്രമണത്തിന് അനുയോജ്യമാകും

July 26, 2024

കാർലോ ആൻസലോട്ടി: കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡ് ആക്രമണത്തിന് അനുയോജ്യമാകും

ജോൺ ഒബി മൈക്കല്‍ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്ന റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ അന്‍സലോട്ടി കിലിയന്‍ എംബാപ്പെ ഈ റയല്‍ ടീമില്‍ ഒരു അധികപ്പറ്റ് ആയിരിക്കില്ല എന്നും എന്നാല്‍ അദ്ദേഹത്തിന് ഈ ടീമിന്റെ അറ്റാക്കില്‍ വലിയ പങ്ക് വഹിക്കാന്‍ ആകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവില്‍ ജൂഡ് ബെലിങ്ഹാം,റോഡ്രിഗോ,വിനീഷ്യസ് എന്നിവര്‍ ആണ് റയലിന്റെ മുന്നേറ്റ നിരയെ നയിക്കുന്നത്.

“എംബാപ്പെയെ എവിടെ കളിപ്പിക്കും എന്നത് ഞാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.ഇടത് വിങ്ങിലും സ്ട്രൈക്കര്‍ റോളിലും കളിയ്ക്കാന്‍ അദ്ദേഹത്തിന് കഴിയും.ഒരു മല്‍സരത്തില്‍ തന്നെ രണ്ടു പൊസിഷനിലും കളിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്.പലരും വിചാരിക്കുന്ന ഒരു കാര്യം ഉണ്ട്.എംബാപ്പെ വരുന്നതോടെ ഈ റയല്‍ ടീമിന്റെ ബാലന്‍സ് നഷ്ട്ടപ്പെടും എന്നത്.എന്നാല്‍ വരുന്ന താരത്തിന്റെ പ്രതിഭയെ കുറിച്ച് ഒരു അറിവും ഇല്ലാത്തവര്‍ ആണ് അങ്ങനെ സംസാരിക്കുന്നതു.”അന്‍സലോട്ടി പോഡ്കാസ്റ്റില്‍ പറഞ്ഞു.

Leave a comment