EPL 2022 European Football Foot Ball International Football Top News transfer news

” എൻസോ ഫെർണാണ്ടസിൻ്റെ സാഹചര്യം അല്പം പരുങ്ങലില്‍ ആണ് ” – റീസ് ജയിംസ്

July 26, 2024

” എൻസോ ഫെർണാണ്ടസിൻ്റെ സാഹചര്യം അല്പം പരുങ്ങലില്‍ ആണ് ” – റീസ് ജയിംസ്

എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയില്‍ പല തരത്തിലുള്ള കടമ്പകള്‍ നേരിടേണ്ടി വന്നേക്കും എന്നു ക്യാപ്റ്റന്‍ റീസ് ജയിംസ് പറഞ്ഞു.അര്‍ജന്‍റീന കോപ നേടിയത്തിന് ശേഷം നടന്ന ആഘോഷത്തില്‍ ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപ്പിച്ചത് ഫൂട്ബോള്‍ ലോകത്ത് വന്‍ സ്ഫോടനത്തിന് ആണ് വഴി ഒരുക്കിയത്.അർജൻ്റീനയ്‌ക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ഫെർണാണ്ടസ് ഇപ്പോൾ അവധിയിലാണ്.

 

“ഞാന്‍ എന്‍സോയുമായി ചാറ്റ് ചെയ്തിരുന്നു.വിവിധ ടൈം സോണില്‍ ആയിരുന്നു എന്നതിനാല്‍ ശരിക്കും സംസാരിക്കാന്‍ കഴിഞ്ഞില്ല.ചെയ്തതിന്റെ ഗൌരവം അദ്ദേഹത്തിന് മനസിലായി.അദ്ദേഹം ഒരു വിദ്വേഷി ആണ് എന്നു എനിക്കു തോന്നുന്നില്ല.എന്നാല്‍ ഇവിടെ പ്രശ്നം എന്തെന്ന് വെച്ചാല്‍ ചെല്‍സിയിലെ പല താരങ്ങളും ഇദ്ദേഹത്തിനെതിരെ തിരിഞ്ഞു കഴിഞ്ഞു.ഒരു റൂമില്‍ ഇവരെ എല്ലാം ഇരുത്തി സംസാരിപ്പിച്ചാല്‍ കഴിയാവുന്ന പ്രശ്നമേ ഉള്ളൂ.അതിനു ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഞാന്‍ തന്നെ മുന്‍ കൈ എടുക്കും.”റീസ് ജയിംസ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment