ഇന്ത്യയ്‌ക്കെതിരായ വൈറ്റ് ബോൾ പരമ്പരയിൽ പരിക്കേറ്റ ദുഷ്മന്ത ചമീര പുറത്ത്
ഇന്ത്യയ്‌ക്കെതിരായ ടി20 ഐ, ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ശ്രീലങ്കൻ പേസർ ദുഷ്മന്ത ചമീര പരിക്കിനെ തുടർന്ന് വൈറ്റ് ബോൾ പരമ്പരയിൽ നിന്ന് പുറത്തായി.ഒന്നിലധികം ശ്രീലങ്കൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ചമ്മേരയെ ഒഴിവാക്കി, പകരക്കാരനെ ശ്രീലങ്ക ക്രിക്കറ്റ് ഉടൻ പ്രഖ്യാപിക്കും.
“ദുഷ്മന്ത ചമീര ഇന്ത്യൻ പരമ്പരയിൽ നിന്ന് പരിക്ക് മൂലം പുറത്തായി. പകരക്കാരനെ ഉടൻ വിളിക്കും,” ‘എക്‌സിൽ’ പ്രമുഖ ശ്രീലങ്കൻ പത്രപ്രവർത്തകനായ റെക്സ് ക്ലെമൻ്റൈൻ എഴുതി. ഇന്ത്യക്കെതിരായ പരമ്പരയിൽ പരിക്കേറ്റ ചമീരയ്ക്ക് പകരം അസിത ഫെർണാണ്ടോ എത്തിയേക്കും. ലങ്കൻ പ്രീമിയർ ലീഗ് ഫൈനലിലെ ബൗളർമാരിൽ അസിതയായിരുന്നു മികവ് പുലർത്തിയത്. ജാഫ്ന കിംഗ്സ് ഗാലെ മാർവൽസിനെ തോൽപ്പിച്ചപ്പോൾ അദ്ദേഹം മൂന്ന് വിക്കറ്റ് വീഴ്ത്തി.
മൂന്ന് ടി20 മത്സരങ്ങൾ ജൂലൈ 27, ജൂലൈ 28, ജൂലൈ 30 തീയതികളിൽ പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും, തുടർന്ന് ഓഗസ്റ്റ് 2 മുതൽ കൊളംബോയിൽ 3 ഏകദിനങ്ങളും നടക്കും.