ബാഴ്‌സലോണ സ്‌പോർട്ടിംഗ് ഡയറക്ടർ ഡാനി ഓൾമോയുടെ ഏജൻ്റുമായി കൂടിക്കാഴ്ച നടത്തി
ഈ സമ്മറില്‍ ഇത് വരെ സൈനിങ് ഒന്നും നടത്തിയിട്ടില്ല എങ്കിലും ബാഴ്സലോണ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വളരെ അധികം നീക്കങ്ങള്‍ നടത്തുന്നുണ്ട്.അവസാനം ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ആയ ഡാനി ഓല്‍മോയെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തുന്നുണ്ട്.സ്പോര്‍ട്ടിങ് ഡറക്ടര്‍ ആയ ഡെക്കോ ഓല്‍മോയുടെ ഏജന്‍റ് ആയി ചര്‍ച്ച നടത്തി കഴിഞ്ഞിരിക്കുന്നു.
നിലവില്‍ ബാഴ്സയുടെ പ്രധാന സൈനിങ് ടാര്‍ഗട്ടുകള്‍ രണ്ടെണ്ണം ആണ്.ഒന്നു ഡാനി ഓല്‍മോയും രണ്ടാമത്തേത് അത്ലറ്റിക്കോ – സ്പാനിഷ് വിങ്ങര്‍ ആയ നീക്കോ വില്യംസും ആണ്.ഓല്‍മോ ഇതിന് മുന്നേ ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുണ്ട്.തന്റെ ബാല്യ കാല ക്ലബിലേക്ക് തിരിച്ചു വരാന്‍ അദ്ദേഹത്തിന് അതിയായ താല്‍പര്യം ഉണ്ട്.എന്നാല്‍ ബാഴ്സയുടെ നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ഓല്‍മോ, വില്യംസ് എന്നീ രണ്ടു താരങ്ങളുടെയും വാങ്ങൽ നടക്കുമോ എന്നത് വലിയ ഒരു ചോദ്യ ചിഹ്നം ആണ്.ബാഴ്സ കഴിഞ്ഞാല്‍ ഓല്‍മോക്ക് വേണ്ടി പിന്നീട് ഉള്ളത് അത്ലറ്റിക്കോ ബിലിബാവോയാണ്.