മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് താരം മാർക്കോ റിയൂസ് എല്‍ എ ഗാലക്സിയിലേക്ക് !!!!!!!!!!
ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ആയ മാര്‍ക്ക് റിയൂസിനെ സൈന്‍ ചെയ്യാന്‍ അമേരിക്കന്‍ ക്ലബ് ആയ എല്‍ എ ഗാലക്സി രംഗത്ത്.താരത്തിനെ ഇത്രയും കാലം സൈന്‍ ചെയ്യാന്‍ മുന്‍ പന്തിയില്‍ ഉണ്ടായിരുന്നത് സെൻ്റ് ലൂയിസ് സിറ്റി ആയിരുന്നു.എന്നാല്‍ എല്‍ എ ഗാലക്സി കുറച്ച് കൂടി നല്ല ഒരു കരിയര്‍ ഓപ്ഷന്‍ താരത്തിനു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് അത് നിരസിക്കാന്‍ കഴിഞ്ഞില്ല.
റിക്കി പൂഷ്,ഗബ്രിയേൽ പെക്, ഡെജൻ ജോവൽജിക്, ജോസഫ് പെയിൻ്റ്സിൽ, എന്നീ താരങ്ങള്‍ ഉള്ള ഗാലക്സിയില്‍ റിയൂസിന്റെ വരവോടെ ടീം നിര കൂടുതല്‍ അക്രമാണോല്‍സ്കൂതയോടെ കളിച്ചേക്കും.2012-ൽ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിൽ നിന്ന് മടങ്ങിയെത്തിയ ശേഷം തൻ്റെ ബാല്യകാല ക്ലബ്ബിൽ 12 സീസണുകൾ ചെലവഴിച്ച റിയൂസ് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ജൂൺ 1 ന് തന്റെ അവസാന മല്‍സരം കളിച്ചിരുന്നു.