ഫ്രെഞ്ച് താരമായ ലെനി യോറോ യുണൈറ്റഡിലേക്ക് !!!!!!!!
ഫ്രഞ്ച് താരമായ ലെനി യോറോവിനെ റയല്‍ മാഡ്രിഡിനെ കടത്തി വെട്ടി സൈന്‍ ചെയ്യാന്‍ ഉള്ള റേസില്‍ മുന്നില്‍ എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.താരത്തിനു വേണ്ടി 67.9 മില്യൺ ഡോളർ നല്കാന്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് തീരുമാനിച്ച് കഴിഞ്ഞു.താരത്തിനെ സൈന്‍ ചെയ്യാന്‍ ഇത്രയും കാലം മുന്നില്‍ ഉണ്ടായിരുന്നത് റയല്‍ മാഡ്രിഡ് ആയിരുന്നു.എന്നാല്‍ യുണൈറ്റഡ് രംഗത്ത് എത്തിയതോടെ ഒരു ബിഡ് യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ സ്പാനിഷ് ക്ലബിന് താല്‍പര്യം ഉണ്ടായിരുന്നില്ല.
ഫ്രഞ്ച് ക്ലബ് ആയ ലിലേക്ക് വേണ്ടി ആണ് താരം ഇത്രയും കാലം കളിച്ചിരുന്നത്.ഫ്രാൻസ് അണ്ടർ 21 ഇൻ്റർനാഷണൽ താരം ആയ യോറോ നിലവില്‍ യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധ താരം ആയി മാറി കഴിഞ്ഞിരിക്കുന്നു.ഇനിയോസ് ഉടമ സർ ജിം റാറ്റ്ക്ലിഫ് ക്ലബിലെ ഉടമസ്ഥത ഏറ്റെടുത്ത ശേഷം യുവ പ്രതിഭകളെ അണിനിരത്തി കൊണ്ട് ഒരു പുതിയ ബ്രാന്‍ഡ് ന്യൂ ടീമിനെ ഉണ്ടാക്കാനുള്ള ശ്രമത്തില്‍ ആണ്.