38 കാരനായ ലൂക്കാ മോഡ്രിച്ച് 2025 വരെ പുതിയ റയൽ മാഡ്രിഡ് കരാറിൽ ഒപ്പുവച്ചു
റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച് ഒരു വര്‍ഷത്തേക്ക് കൂടി തന്‍റെ കരാര്‍ നീട്ടി. താരം അടുത്ത സീസണില്‍ കൂടി സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ കളിച്ചേക്കും.സഹ താരം ആയ ക്രൂസ് ഫൂട്ബോളിനോട് വിട പറഞ്ഞപ്പോള്‍ മോഡ്രിച്ചില്‍ നിന്നും ഇത് പോലത്തെ ഒരു നീക്കം ആയിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.എന്നാല്‍ റയലിനോടുള്ള താരത്തിന്റെ ഇഷ്ടം ദിനം പ്രതി വര്‍ധിച്ചിട്ടേ ഉള്ളൂ എന്നു അദേഹം കാണിച്ച് തന്നു.
38 കാരനായ മോഡ്രിച്ച് മാഡ്രിഡിനൊപ്പം ആറ് ചാമ്പ്യൻസ് ലീഗും നാല് ലാലിഗ കിരീടങ്ങളും നേടിയിട്ടുണ്ട് — 2012 ൽ ടോട്ടൻഹാമിൽ നിന്ന് ചേർന്നതിന് ശേഷം 12 വർഷത്തെ സ്പെല്ലിൽ അദ്ദേഹം ഏകദേശം 26 ട്രോഫികള്‍ നേടിയിട്ടുണ്ട്.ഇതിനകം തന്നെ അദ്ദേഹം റയല്‍ മാഡ്രിഡില്‍ ഒരു ഇതിഹാസമായി മാറി കഴിഞ്ഞു.ഈ സീസണില്‍ താരത്തിനു അത്ര കളിയ്ക്കാന്‍ അവസരം ലഭിച്ചിട്ടില്ല.അധിക സമയവും അദ്ദേഹം ബെഞ്ചില്‍ ആയിരുന്നു.അടുത്ത സീസണിലും താരം റയല്‍ യുവ താരങ്ങളെ മെന്‍റര്‍ ചെയ്യാന്‍ ലൂക്കാ ഉണ്ടാകും എന്ന വാര്‍ത്ത മാനേജര്‍ അന്‍സാലോട്ടിയ്ക്ക് ഏറെ ആശ്വാസം പകരുന്നു.