തലയെടുപ്പോടെ പടിയിറങ്ങി ജെയിംസ് ആൻഡേഴ്സൻ :ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ ഇന്നിംഗ്സിനും 114 റൺസിനും തോൽപ്പിച്ചു
വെസ്റ്റ് ഇൻഡീസിനെ വെള്ളിയാഴ്ച ലോർഡ്സിൽ നടന്ന ഒന്നാം ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ ഇന്നിംഗ്സിനും 114 റൺസിനു൦ ഇംഗ്ലണ്ട് തകർത്തത്. ഇംഗ്ലണ്ടിന് വേണ്ടിയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതിന് മുമ്പുള്ള തൻ്റെ 188-ാമത്തെയും അവസാനത്തെയും ടെസ്റ്റിൽ, ആൻഡേഴ്സൺ അവസാന ഇന്നിങ്ങ്സിൽ മൂന്ന് വിക്കറ്റ് കൂടി നേടിയപ്പോൾ മൊത്തം 704 വിക്കറ്റുകൾ നേടി, ഫോർമാറ്റിൻ്റെ ചരിത്രത്തിൽ ഫാസ്റ്റ് ബൗളർമാരിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായി മാറി.
മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തിയപ്പോൾ അരങ്ങേറ്റ പേസർ ഗസ് അറ്റ്കിൻസൺ 12-106 എന്ന മികച്ച കണക്കുകളോടെ തൻ്റെ കളി അവസാനിപ്പിച്ചു. വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്സിൽ 136 റൺസിന് പുറത്തായി. വിൻഡീസിന് ഈ ടെസ്റ്റിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഒന്നാം ഇന്നിങ്സിൽ 121 റൺസിന് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 371 റൺസ് നേടി. രണ്ടാം ഇന്നിങ്ങ്സിലും വിൻഡീസ് പരാജയപ്പെട്ടപ്പോൾ ഇംഗ്ലണ്ട് അനായാസ ജയം സ്വന്തമാക്കി.
ആതിഥേയരുടെ ടെസ്റ്റ് വിജയത്തിന് സംഭാവന നൽകിയതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഉയർന്ന നിലയിൽ സൈൻ ഓഫ് ചെയ്ത ആൻഡേഴ്സണിന് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് കളിക്കാരിൽ നിന്ന് മറ്റൊരു ഗാർഡ് ഓഫ് ഓണർ ലഭിച്ചു.






































