ക്രിസ്റ്റൽ പാലസിൻ്റെ മൈക്കൽ ഒലീസിനേ വിജയകരമായി ടീമില്‍ എത്തിച്ച് മ്യൂണിക്ക്
ക്രിസ്റ്റൽ പാലസിൽ നിന്ന് മൈക്കൽ ഒലീസ് ബയേൺ മ്യൂണിക്കിലേക്ക് ചേർന്നതായി ഇരു ക്ലബുകളും വാര്‍ത്ത അറിയിച്ചു.22-കാരനായ വിംഗറിന് മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ന്യൂകാസിൽ എന്നിവയിൽ നിന്ന് ശക്തമായ താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും ഡീല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ജര്‍മന്‍ ക്ലബിന് ആയിരുന്നു.താന്‍ കരിയറില്‍ കാലങ്ങള്‍ ആയി കണ്ട സ്വപ്നം ആണ് നിറ വേറിയത് എന്ന് അദ്ദേഹം ഡീല്‍ ഉറപ്പിച്ചതിന് ശേഷം അറിയിച്ചു.
ചെല്‍സി താരത്തിനെ കാര്യമായി ഫോളോ ചെയ്തിരുന്നു.അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് നല്കാന്‍ ഗത്യന്തരം ഇല്ലാതെ ആണ് അവസാനമായി അവര്‍ക്ക് വിട്ടു നില്‍ക്കേണ്ടി വന്നത്.താരത്തിനെ ഏകദേശം 77 മില്യണ്‍ യുഎസ് ഡോളറിന് ആണ് മ്യൂണിക്ക് സൈന്‍ ചെയ്തത്.ഫ്രാന്‍സിന് വേണ്ടി കളിക്കുന്ന അദ്ദേഹത്തിന് ഇതുവരെ നാഷണല്‍ ജേഴ്സിയില്‍ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല.എന്നാല്‍ ഈ ജൂലൈയിൽ അദ്ദേഹം പാരീസിലേക്ക് പോകും, ഒളിമ്പിക് ഫുട്ബോൾ ടൂർണമെൻ്റിൽ പങ്കെടുക്കാന്‍.