Euro Cup 2024 Foot Ball International Football Top News

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂറോ 2024 യാത്രയ്ക്ക് കയ്പേറിയ അന്ത്യം: പെനാൽറ്റിയിൽഫ്രാൻസ് പോർച്ചുഗലിനെ തോൽപ്പിച്ചു

July 6, 2024

author:

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂറോ 2024 യാത്രയ്ക്ക് കയ്പേറിയ അന്ത്യം: പെനാൽറ്റിയിൽഫ്രാൻസ് പോർച്ചുഗലിനെ തോൽപ്പിച്ചു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂറോ 2024 യാത്രയ്ക്ക് കയ്പേറിയ അന്ത്യം കുറിച്ച പെനാൽറ്റിയിലൂടെ ഫ്രാൻസ് പോർച്ചുഗലിനെതിരെ വിജയം സ്വാന്തമാക്കി. കളിയിലുടനീളം സ്തംഭനാവസ്ഥയ്ക്ക് ശേഷം, മത്സരം വീണ്ടും സ്‌പോട്ട് കിക്കുകളിലേക്ക് വഴി കണ്ടെത്തി, എന്നാൽ ഇത്തവണ അവസാനമായി ചിരിച്ചത് ഫ്രാൻസാണ്. ഇരുപക്ഷത്തെയും വേർതിരിക്കുന്നതിന് വളരെ കുറച്ച് ഘടകങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ജോവോ ഫെലിക്‌സിൻ്റെ പെനാൽറ്റി പോസ്റ്റിലേക്ക് തട്ടിയത് കൈലിയൻ എംബാപ്പെയുടെ ടീമിനെ ജൂലൈ 10 ന് സ്പെയിനിനെതിരെ സെമിഫൈനലിലെത്തിച്ചു.

ജർമ്മനിയും സ്‌പെയിനും തമ്മിലുള്ള ആദ്യ ക്വാർട്ടർ ഫൈനലിൽ നിന്ന് വ്യത്യസ്തമായി മത്സരത്തിൽ കളിയിലെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോൾ നേടുന്നതിൽ രണ്ട് ടീമുകളും പരാജയപ്പെട്ടതോടെ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും കൈലിയൻ എംബാപ്പെയും കളിയിലുടനീളം നിശ്ശബ്ദത പാലിച്ചതിനാൽ അവരുടെ എതിർ പ്രതിരോധ നിരയ്ക്ക് വലിയ ഭീഷണികളൊന്നും ഉണ്ടാക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു എന്നതിനാൽ അത്ര ബഹളങ്ങൾ ഇല്ലാത്ത ഒരു ഏറ്റുമുട്ടൽ ആയിരുന്നു ഇന്നത്തെ മത്സരം.

ആക്രമണം ഒഴുവാക്കി രണ്ട് ടീമുകളും ഡിഫൻസ് മുൻനിർത്തി കളിച്ചപ്പോൾ ഗോൾ തടയാൻ ആണ് കൂടുതൽ ശ്രമം നടത്തിയത്. ഷൂട്ടൗട്ടിൽ ഫ്രാൻസ് മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് അവർ വിജയം സ്വന്തമാക്കിയത്.. ഫ്രാൻസിനായി ഡെംബലെ, ഫൊഫാന, കൗണ്ടെ, ബാർകോള, തിയോ ഹെർണാണ്ടസ് എന്നിവർ ഗോൾ നേടിയപ്പോൾ ജാവോ ഫെലിസ്‌കിൻ്റെ കിക്ക് ലക്ഷ്യം കാണാതെ പോയി. ഗോൾ നേടിയത് റൊണാൾഡോ, ബെർണാഡോ സിൽവ, നുനീ മെൻഡസ് എന്നിവരാണ്.

Leave a comment