2024 യൂറോ തൻ്റെ അവസാനത്തെ മത്സരമായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്ഥിരീകരിച്ചു
ഇന്നലത്തെ സ്ലൊവേനിയന്‍ മല്‍സരത്തിന് ശേഷം ഇത് തന്റെ അവസാന യൂറോ ആയിരിയ്ക്കും എന്നു റൊണാള്‍ഡോ വെളിപ്പെടുത്തി.തനിക്ക് ഇപ്പോഴും ഗെയിമിനോടുള്ള ആവേശത്തിന് കുറവ് ഒന്നും സംഭവിച്ചിട്ടില്ല എന്നും , എന്നാല്‍ പുതിയ തലമുറക്ക് മാറി കൊടുക്കാന്‍ സമയമായി എന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ നടന്ന മല്‍സരത്തില്‍ റൊണാള്‍ഡോ അല്പം പരീക്ഷണം നേരിട്ടിരുന്നു.
അദ്ദേഹത്തിന് ടീമിനെ ജയിപ്പിക്കാന്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.അവസാനം പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ അദ്ദേഹം ആണ് പോര്‍ച്ചുഗലിന് വേണ്ടി ആദ്യ കിക്ക് എടുത്തത്.”ഞാന്‍ ഒരിയ്ക്കലും വലിയ ചലഞ്ചുകളില്‍ നിന്നും ഓടി ഒളിക്കാര് ഇല്ല.അതിനാല്‍ ഇത് പോലുള്ള സമ്മര്‍ദ നിമിഷങ്ങള്‍ എനിക്ക് ടീമിനെ നയിക്കാന്‍ കഴിയും.ഇന്നലെ താരങ്ങള്‍ക്ക് പ്രചോദനം നല്കുവാന് വേണ്ടി ആണ് ഞാന്‍ തന്നെ ആദ്യം കിക്ക് എടുത്തത്.” മാധ്യമങ്ങള്‍ക്ക് മുന്നില്‍ റൊണാള്‍ഡോ പറഞ്ഞു.വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ ഫ്രാൻസിനെ നേരിടും.






































