ത്രിൽ അടിപ്പിച്ച് ഫൈനലിലെ ഫൈനൽ ഓവർ : 17 വർഷങ്ങൾക്ക് ശേഷം ടി20 കിരീടം ഉയർത്തി ഇന്ത്യ
ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ റൺസിന് തോൽപിയിച്ചൂ. ത്രിൽ അടിപ്പിക്കുന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യ തകർപ്പൻ പ്രകടനം നടത്തി 17 വര്ഷങ്ങളാക്കി ശേഷം ടി20 കിരീടം ഉയർത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 169-8 എന്ന നിലയിൽ ഒതുക്കി. ഒരു ഘട്ടത്തിൽ കളി കൈയിൽ നിന്ന് പോയി എന്ന് കരുതിയപ്പോൾ ബുംറ വീണ്ടും രക്ഷകനായി. കൂടാതെ ഹർദിക് പാണ്ട്യയും ഇന്ത്യൻ ടീമിന് അവസാന ഓവറിൽ വിജയം സമ്മാനിച്ചു.
177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മികച്ചതായിരുന്നില്ല. ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ട്ടമായതിന് ശേഷം ഡി കോക്കും(39) ട്രിസ്റ്റൻ സ്റ്റബ്സും(31) ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഈ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം ഹെൻറിച്ച് എത്തുകയും ടീമിനെ ഡി കൊക്കിനൊപ്പം മുന്നൂറ് നയിക്കുകയും ചെയ്തു. എന്നിരുന്നാലും കളി ഇന്ത്യയുടെ പക്കമായിരുന്നു. എന്നാൽ അക്‌സർ പട്ടേൽ എറിഞ്ഞ പതിനഞ്ചാം ഓവറിൽ ഹെൻറിച്ച് തൻറെ വെടിക്കെട്ട് പ്രകടനം നടത്തി. ഇത് കളിയുടെ ഗതി തന്നെ മാറ്റി. ആ ഓവറിൽ 26 റൺസ് വന്നതോടെ മത്സരം 30 പന്തിൽ 30 റൺസ് എന്ന നിലയിലായി.
എന്നാൽ പിന്നീട് ബുംറ ഏതുവുകയും ദക്ഷിണാഫ്രിക്കയുടെ കളിയുടെ വേഗത കുറയ്ക്കുകയും ചെയ്തു. പിന്നീട് പതിനാറാം ഓവറിൽ ഹർദിക് എത്തുകയും ആ ഓവറിലെ ആദ്യ പന്തിൽ ഹെൻറിച്ചിനെ പുറത്താക്കുകയും ചെയ്തതോടെ ഇന്ത്യ വീണ്ടും കളിയിലേക്ക് തിരിച്ചെത്തി. 27 പന്തിൽ 52 റൺസ് ആണ് ഹെൻറിച്ച് നേടിയത്. ആ ഓവറോടെ കഴിഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് 18 പന്തിൽ 22 റൺസ് ആയിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. വീണ്ടും ബുംറ എത്തുകയും രണ്ട് റൺസ് മാത്രം വിട്ട് കൊടുത്ത് ഒരു വിക്കറ്റ് കൂടി നേടി ഇന്ത്യയെ വീണ്ടും കളിയിലേക്ക് വീണ്ടും മടക്കിയെത്തിച്ചു.
പത്തൊൻപതാം ഓവർ എറിയാൻ വന്ന അർഷ്ദീപ് സിംഗ് തൻറെ പേസ് നന്നായി ഉപയോഗിക്കുകയും ആക്രമണകാരിയായ മില്ലറിനെ വലിയ ഷോട്ടുകൾ അടിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തു. ആ ഓവറിൽ വെറും നാല് റൺസ് മാത്രമാണ് പിറന്നത്. ഇതോടെ കളി 6 പന്തിൽ 16 റൺസ് എന്ന നിലയിലേക്ക് എത്തി. അവസാന ഓവർ എറിയാൻ എത്തിയ പാണ്ട്യ തൻറെ മികവ് ഒരിക്കൽ കൂടി തെളിയിച്ചു. ഇതിൽ ആദ്യ പന്തിൽ തന്നെ മില്ലറിനെ ബൗണ്ടറി ലൈനിലെ അതിശയിപ്പിക്കുന്ന ക്യാച്ചിലൂടെ സൂര്യകുമാർ യാദവ് പുറത്താക്കി.
ഇതോടെ ജയത്തിലേക്ക് അടുത്ത ഇന്ത്യക്ക് ആത്മവിശ്വാസം വർധിച്ചു. പിന്നീടുള്ള അഞ്ച് പന്തിൽ നിന്ന് 9 റൺസും ഒരു വിക്കറ്റും കൂടി നേടി. ഇതോടെ ഇന്ത്യ തങ്ങളുടെ 17 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ടി20 കിരീടം രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ സ്വന്തമാക്കി. ഇന്ത്യയുടെ വിജയം ഏഴ് റൺസിനായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോലിയുടെയും അക്‌സർ പട്ടേലിന്റെയും മികവിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. ഇന്ത്യക്ക് തുടക്കം അത്ര നല്ലതായിരുന്നില്ല ഇന്ത്യക്ക് ആദ്യ മൂന്ന് വിക്കറ്റ് അമ്പത് റൺസ് നേടുന്നതിന് മുമ്പ് തന്നെ നഷ്ടമായി. രോഹിത് ശർമ്മ(9) പന്ത് (0) സൂര്യകുമാർ യാദവ് (3) എന്നിവരെ ഇന്ത്യക്ക് വേഗം നഷ്ടമായി. ഇത് ഇന്ത്യക്ക് വലിയ തിരിച്ചടി നൽകി.
എന്നാൽ പിന്നീട് നാലാം വിക്കറ്റിൽ അക്‌സർ പട്ടേലും കോലിയും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 72 റൺസ് നേടി. ഇത് ഇന്ത്യക്ക് പുതു ജീവൻ നൽകി. ഇവരുടെ കൂട്ടുകെട്ടാണ് ആദ്യ ഇന്നിങ്ങ്സിൻറെ ഗതി മാറ്റിയത്. ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും കോലി കരുതലോടെയാണ് കളിച്ചത്. എന്നാൽ 31 പന്തിൽ 47 റൺസ് നേടിയ അക്‌സർ പട്ടേൽ പുറത്തായതോടെ ഇന്ത്യയുടെ സ്കോറിങ് മന്ദഗതിയിൽ ആയി.
പിന്നീട് കോലി അമ്പത് റൺസ് നേടിയ ശേഷം വലിയ ഷോട്ടുകൾ അടിക്കാൻ തുടങ്ങിയപ്പോൾ സ്കോറിങ്ങിന് വേഗത കൂടി. കോലി 59 പന്തിൽ 76 റൺസ് നേടി പുറത്തായ ശേഷം അവസാന ഓവറിൽ ദുബേയും 22 റൺസിൽ പുറത്തായി. എങ്കിലും അപ്പോഴേക്കും ഇന്ത്യയുടെ സ്‌കോർ 170 കടന്നിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ ആൻറിച്ച് നോർട്ട്ജെ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. 59 പന്തിൽ ആറ് ബൗണ്ടറിയും രണ്ട് സിക്‌സും നേടിയാണ് കോലി 76 റൺസ് നേടിയത്.