EPL 2022 European Football Foot Ball International Football Top News transfer news

കോപ 2024 ; ആദ്യ ജയം നേടാന്‍ ബ്രസീല്‍

June 28, 2024

കോപ 2024 ; ആദ്യ ജയം നേടാന്‍ ബ്രസീല്‍

കോപ്പ അമേരിക്കയിലെ നിരാശാജനകമായ ഉദ്ഘാടന മത്സരത്തിന് ശേഷം, വെള്ളിയാഴ്ച അലെജിയൻ്റ് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഡി മാച്ചില്‍ പരാഗ്വേയോട് ബ്രസീല്‍ ഏറ്റുമുട്ടും. സെലെക്കാവോയെ അവരുടെ ആദ്യ മത്സരത്തിൽ കോസ്റ്റാറിക്ക 0-0 ന് തോൽപ്പിച്ചു, അതേസമയം ആദ്യ മത്സരത്തില്‍ പരാഗ്വേയെ കൊളംബിയ പരാജയപ്പെടുത്തി.

Vinicius Junior in an altercation for Brazil versus Costa Rica at the 2024 Copa America

നാളെ രാവിലെ ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ബ്രസീലിന് ലഭിച്ച തുടക്കം അല്പം ഭീതിയോടെ തന്നെ ആണ് അവര്‍ നോക്കി കാണുന്നത്.2019 ല്‍ കോപ നേടിയത്തിന് ശേഷം വന്ന ഏത് ഇന്‍റര്‍നാഷനല്‍ മല്‍സരങ്ങളിലും അവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല.ഇത് കൂടാതെ ബലോണ്‍ ഡി ഓര്‍ ജേതാവ് ആവാന്‍  മുന്നില്‍ ഉള്ള വിനീഷ്യസ്, മാഡ്രിഡിന്റെ കുന്ത മുന സ്ട്രൈക്കര്‍ റോഡ്രിഗോ ,ബാഴ്സയുടെ വിങര്‍ റഫീഞ്ഞ , സിറ്റിയിലേക്ക് പോകാന്‍ അടുത്തിരിക്കുന്ന പക്വെറ്റ – ഇങ്ങനെ ഇത്രക്ക് വലിയ സൂപ്പര്‍ താരങ്ങള്‍ ഉണ്ടായിട്ടും ബോക്സില്‍ ക്ലിനികല്‍ ആയി ഫിനിഷ് ചെയ്യാന്‍ കഴിയാത്തത് മാനേജര്‍ ഡോറിയല്‍ ജൂനിയരെ ഏറെ സമ്മര്‍ദത്തില്‍ ആഴ്ത്തുന്നു.ഇന്നതെ മല്‍സരത്തില്‍ കഴിഞ്ഞ തവണ ചെയ്ത എല്ലാ പിഴകുകള്‍ക്കും മറുപടി നല്കാന്‍ കഴിയും എന്നു അദ്ദേഹം  വിശ്വസിക്കുന്നു.

Leave a comment