EPL 2022 European Football Foot Ball International Football Top News transfer news

കോപ 2024 ; ചിലിക്കെതിരെ ജയം നേടി അര്‍ജന്‍റീന

June 26, 2024

കോപ 2024 ; ചിലിക്കെതിരെ ജയം നേടി അര്‍ജന്‍റീന

നിലവിലെ ചാമ്പ്യൻമാരായ അർജൻ്റീനയും ലയണൽ മെസ്സിയും ചിലിയെ 1-0 ന് തോൽപ്പിച്ച് കോപ്പ അമേരിക്ക ക്വാർട്ടർ ഉറപ്പിച്ചു.പകരക്കാരന്‍ ആയി ഇറങ്ങിയ ലൌട്ടാറോ മാര്‍ട്ടിനസ് ആണ് അര്‍ജന്‍റീനക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്.മെസ്സിയുടെ കോർണർ കിക്ക് ഗോള്‍ അവസരം ആവാതിരിക്കാന്‍ മികച്ച സേവ്  ഗോൾകീപ്പർ ക്ലോഡിയോ ബ്രാവോ കമിറ്റ് ചെയ്തു എങ്കിലും റീബൌണ്ട് മാര്‍ട്ടിനസ് ലക്ഷ്യത്തില്‍ എത്തിച്ചു.

Lautaro Martinez celebrates after scoring a goal for Argentina in the Copa América.

ഗ്രൂപ്പ് എയിൽ ആറ് പോയിൻ്റുമായി അർജൻ്റീന മുന്നിലാണ്.വളരെ പരുക്കന്‍ ഡിഫന്‍സില്‍ കളിച്ച ചിലിയുടെ ഗാര്‍ഡ് തകര്‍ക്കാന്‍ അര്‍ജന്‍റീന ഏറെ പ്രയാസപ്പെട്ടു.37 ആം പിറന്നാള്‍  കഴിഞ്ഞു എത്തിയ മെസ്സി വളരെ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.അദ്ദേഹം പലപ്പോഴും ഗോള്‍ നേടുന്നതിന്റെ വളരെ അടുത്തു വരെ എത്തി എങ്കിലും കീപ്പര്‍ ബ്രാവോയുടെ പല ധീരമായ സേവുകളും ക്യാപ്റ്റന്‍റെ ലക്ഷ്യം തടുത്തിട്ടു. അര്‍ജന്‍റീനയുടെ അടുത്ത മല്‍സരം പെറുവായാണ്. ഗ്രൂപ്പ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഉള്ള പെറുവിന് അടുത്ത മല്‍സരത്തില്‍ ജയിച്ചാല്‍ മാത്രമേ  നോക്കൌട്ട് സ്ഥാനം ലഭിക്കുകയുള്ളൂ.

Leave a comment