Cricket cricket worldcup Cricket-International Top News

കിടിലൻ ബൗളിങ്ങുമായി റാഷിദ് ഖാനും നവീൻ ഉൾ ഹക്കും: സ്വപ്നം യാഥാർത്ഥ്യമാക്കി അഫ്ഗാനിസ്ഥാൻ തങ്ങളുടെ ആദ്യ ടി20 ലോകകപ്പ് സെമിഫൈനലിലേക്ക്

June 25, 2024

author:

കിടിലൻ ബൗളിങ്ങുമായി റാഷിദ് ഖാനും നവീൻ ഉൾ ഹക്കും: സ്വപ്നം യാഥാർത്ഥ്യമാക്കി അഫ്ഗാനിസ്ഥാൻ തങ്ങളുടെ ആദ്യ ടി20 ലോകകപ്പ് സെമിഫൈനലിലേക്ക്

ടി20 ലോകകപ്പിൽ ഇന്ന് നടന്ന അവസാന സൂപ്പർ എട്ട് മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ എട്ട് റൺസിന് തോൽപ്പിച്ചു. ബാറ്റിങ്ങിൽ പിഴച്ച അഫ്ഗാനിസ്ഥാൻ ബൗളിങ്ങിലൂടെ മികച്ച വിജയം സ്വന്തമാക്കി. 116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് മഴമൂലം 19 ഓവറിൽ 114 ആയിരുന്നു വിജയലക്ഷ്യം അവരുടെ ഇന്നിങ്ങ്സ് 105 റൺസിൽ അഫ്ഗാനിസ്ഥാൻ അവസാനിപ്പിച്ചു. ജയത്തോടെ അഫ്ഗാനിസ്ഥാൻ ആദ്യമായി ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ച് ചരിത്രം സൃഷ്ട്ടിച്ചു.

115 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കം മുതൽ കാര്യങ്ങൾ പിഴച്ചു. ഓപ്പണിങ് കൂട്ടുകെട്ട് ആറ് റൺസിൽ അവസാനിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണെകിലും ലിറ്റൺ ദാസ് ടീമിനെ പതുക്കെ മുന്നോട്ട് നയിച്ചു. അദ്ദേഹ൦ പുറത്താകാതെ 54 റൺസ് നേടിയെങ്കിലും മറ്റാർക്കും ലിറ്റൺ ദാസിന് പിന്തുണ നൽകാൻ കഴിഞ്ഞില്ല. അത് അവർക്ക് തിരിച്ചടിയായി. ബംഗ്ലാദേശിന്റെ എട്ട് താരങ്ങൾ ആണ് ഒറ്റ അക്കത്തിൽ പുറത്തായത്. അഫ്ഗാനിസ്ഥാന് വേണ്ടി റാഷിദ് ഖാനും നവീൻ ഉൾ ഹക്കും നാല് വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ചേർന്ന് സ്ഥിരതയുള്ള തുടക്കമാണ് നൽകിയത്. ബാറ്റ് ചെയ്യാൻ എളുപ്പമല്ലാത്തതിനാൽ അവർ കരുതലോടെയാണ് കളിച്ചത്. ഒന്നാം വിക്കറ്റിൽ അവർ 59 റൺസ് നേടി. എന്നാൽ പിന്നീട് കളിയുടെ ഗതിമാറി.43 റൺസ് നേടിയ ഗുർബാസ് ആണ് ടീമിൻറെ ടോപ് സ്‌കോറർ. ബംഗ്ലാദേശിന് വേണ്ടി റിഷാദ് മൂന്ന് വിക്കറ്റ് നേടി. റാഷിദ് ഖാൻ 10 പന്തിൽ മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ 19 റൺസ് നേടി ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചു.

ഏത് ലോകകപ്പിലെയും സീനിയർ ലെവലിലെ അവരുടെ ആദ്യ സെമിഫൈനലാണിത്, അവർ നിലവിലെ ഏകദിന ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ മത്സരത്തിൽ നിന്ന് പുറത്താക്കി. അഫ്ഗാൻ കളിക്കാരുടെയും കോച്ചിംഗ് സ്റ്റാഫിൻ്റെയും ആരാധകരുടെയും മുഖത്ത് ഒരുപോലെ നിറഞ്ഞ ആഹ്‌ളാദം കാണേണ്ട കാഴ്ചയാണ്, കളിക്കാർ ആഘോഷത്തിൽ പിച്ചിലേക്ക് ഇരച്ചുകയറുന്നു. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം, അവർക്ക് ഒരു യഥാർത്ഥ അവസരമുണ്ടായിരുന്നുവെങ്കിലും മത്സരത്തിൻ്റെ സൂപ്പർ എട്ട് ഘട്ടത്തിൽ അവർ വിജയിക്കാതെ പുറത്തായി.  സെമിയിൽ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.

Leave a comment