അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് 116 റൺസ് വിജയലക്ഷ്യം
ചൊവ്വാഴ്ച സെൻ്റ് വിൻസെൻ്റിൽ നടന്ന തങ്ങളുടെ അവസാന സൂപ്പർ എട്ട് മത്സരത്തിൽ ബംഗ്ലദേശിനെതിരായ അഫ്ഗാനിസ്ഥാന് 20 ഓവറുകൾ അവസാനിക്കുമ്പോൾ 115/5 എന്ന നിലയിലാണ് ഇന്നിങ്ങ്സ് അവസാനിപ്പിച്ചത്. റാഷിദ് 10 പന്തിൽ മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ 19 റൺസ് നേടി ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചു.
പന്ത് ഉപയോഗിച്ചുള്ള അവരുടെ ശ്രമത്തിൽ ബംഗ്ലാദേശ് സന്തോഷിക്കും. അവർ അഫ്ഗാൻ ബാറ്റർമാരെ 115 ൽ ഒതുക്കി.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ചേർന്ന് സ്ഥിരതയുള്ള തുടക്കമാണ് നൽകിയത്. ബാറ്റ് ചെയ്യാൻ എളുപ്പമല്ലാത്തതിനാൽ അവർ കരുതലോടെയാണ് കളിച്ചത്. ഒന്നാം വിക്കറ്റിൽ അവർ 59 റൺസ് നേടി. എന്നാൽ പിന്നീട് കളിയുടെ ഗതിമാറി.43 റൺസ് നേടിയ ഗുർബാസ് ആണ് ടീമിൻറെ ടോപ് സ്‌കോറർ. ബംഗ്ലാദേശിന് വേണ്ടി റിഷാദ് മൂന്ന് വിക്കറ്റ് നേടി.
മഴ മൂലം ക്രിക്കറ്റ് നടന്നില്ലെങ്കിൽ അഫ്ഗാനിസ്ഥാൻ സെമിയിലേക്ക് യോഗ്യത നേടും. നെറ്റ് റൺ റേറ്റിൻ്റെ കാര്യത്തിൽ ഓസ്‌ട്രേലിയയെയും അഫ്ഗാനിസ്ഥാനെയും മറികടന്ന് സെമിയിൽ കടക്കണമെങ്കിൽ ബംഗ്ലാദേശിന് 12.1 ഓവറിൽ സ്‌കോർ പിന്തുടരേണ്ടതുണ്ട്.