ഫൂട്ബോള്‍ ദൈവങ്ങള്‍ വീണ്ടും മോഡ്രിച്ചിനും ക്രൊയേഷ്യക്കും ഒപ്പം നിന്നില്ല
പല സമയങ്ങളിലും അവസാന മിനുട്ടുകളില്‍ ജയം നേടി തിരികെ വരുന്ന റയല്‍ മാഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ചിന് ഇന്നലെ പിഴച്ചു.ഇന്നലെ നടന്ന ജീവന്‍-മരണ പോരാട്ടത്തില്‍ ഇറ്റലി ക്രൊയേഷ്യന്‍ ടീമിനെ സമനിലയില്‍ തളച്ചു.അതോടെ യൂറോ 2024 ല്‍ നിന്നും ബല്‍ക്കാന്‍ രാജ്യത്തിന് വിട പറയേണ്ടി വന്നു.
98 ആം മിനുറ്റ് വരെയുള്ള കണക്ക് നോക്കുകയാണ് എങ്കില്‍ ക്രൊയേഷ്യ ആയിരുന്നു വിജയി.എന്നാല്‍ എക്സ്ട്രാ ടൈമിലെ ഒരു മികച്ച ഫിനിഷ് പൂര്‍ത്തിയാക്കിയ മാറ്റിയ സക്കാഗ്നി ക്രൊയേഷ്യയെ നാട്ടിലേക്കുള്ള ടികെറ്റ് ബുക്ക് ചെയ്യാന്‍ വിട്ടു.53 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി മിസ് ചെയ്തു എങ്കിലും ഒരു മിനുട്ടിനുള്ളില്‍ തന്നെ ലൂക്കിറ്റ ക്രൊയേഷ്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി.അതിനു ശേഷം ഇറ്റലി തങ്ങളുടെ കളി കുറച്ച് കൂടി വേഗത്തില്‍ ആക്കി.എക്സ്ട്രാ ടൈമില്‍ ഇറ്റാലിയന്‍ പ്രതിരോധ താരം ആയ റിക്കാർഡോ കാലഫിയോറി പിച്ചിന്റെ മധ്യ ഭാഗത്ത് നിന്നും എതിര്‍ ടീമിന്റെ അറ്റാക്കിങ് തേര്‍ഡിലേക്ക് ഓടി അടുത്തു വളരെ മികച്ച ഒരു പാസ് നല്കി കൊണ്ടാണ് ഇറ്റലിക്ക് സമനില ഗോള്‍ സമ്മാനിച്ചത്.ഞായറാഴ്ച ജർമ്മനിയോട് 1-1ന് സമനില വഴങ്ങിയ ശേഷം ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ സ്വിറ്റ്‌സർലൻഡിനെയാണ് ഇറ്റലി അടുത്തതായി നേരിടാന്‍ പോകുന്നത്.