ഹിറ്റ്മാന്റെ ഹിറ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ
ടി20 ലോകകപ്പിൽ ഇന്ന് നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ടി20 ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽസ്റ്റോയിനിസും നേടി. 92 റൺസ് നേടിയ രോഹിത് ശർമ്മയുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോർ നേടിയത്.
ആദ്യ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് കൊഹ്‌ലിയെ ആദ്യ൦ തന്നെ നഷ്ടമായി. റൺസ് ഒന്നും നേടാതെയാണ് കോഹിലി പുറത്തായത്. പിന്നീട് രണ്ടാം വിക്കറ്റിൽ പണത്തിനൊപ്പം ചേർന്ന് രോഹിത് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 87 റൺസ് നേടി. അതിൽ 15 റൺസ് മാത്രമാണ് പന്ത് നേടിയത്. പന്ത് പുറത്തായതിന് പിന്നാലെ എത്തിയ സൂര്യകുമാർ യാദവ് രോഹിത്തിനൊപ്പം മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 34 റൺസ് നേടി. സെഞ്ചുറിയിലേക്കടുത്ത രോഹിത്തിനെ സ്റ്റാർക് പുറത്താക്കിയതോടെ 41 പന്തിൽ ഏഴ് ബൗണ്ടറിയും എട്ടും സിക്സുകളും അടിച്ച രോഹിത് 92 റൺസിന് പുറത്തായി. പിന്നീട് സൂര്യകുമാർ(31), ശിവം ദുബേ(28) ഹർദിക് പാണ്ട്യ (27*), ജഡേജ (9*) എന്നിവർ ചേർന്ന് ഇന്ത്യയുടെ സ്‌കോർ 200 കടത്തി. ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റാർക്കും സ്റ്റോയിനിസും രണ്ട് വിക്കറ്റ് വീതം നേടി.