യൂറോ 2024: ലൂക്ക് ഷാ തിരിച്ചെത്തി ; ആനന്ദ നൃത്തം ആടി സൌത്ത് ഗെയ്റ്റ്
ആരാധകരില്‍ നിന്നും മുന്‍ താരങ്ങളില്‍ നിന്നും അനേകം കുത്തു വാക്കുകള്‍ കേട്ട് സമ്മര്‍ദ ചുഴലിയില്‍ തിരിയുന്ന ഇംഗ്ലണ്ട് ടീമിന് ഒരു ആശ്വാസ വാര്‍ത്ത.അവരുടെ സ്റ്റാര്‍ വിങ്ങ് ബാക്ക് ആയ ലൂക്ക് ഷാ പരിശീലനത്തിലേക്ക് തിരിച്ച് എത്തിയിരിക്കുന്നു.ഫെബ്രുവരി 18 ന് ലൂട്ടൺ ടൗണിനെതിരെ കളിക്കുമ്പോള്‍ ഹാംസ്ട്രിംഗിന് പരിക്കേറ്റതിന് ശേഷം 28 കാരനായ ഷാ ഇതുവരെ ഒരു മല്‍സരവും കളിച്ചിട്ടില്ല.
പരിക്കുള്ള ലുക്ക് ഷായെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പലരും മാനേജര്‍ സൌത്ത് ഗെയിറ്റിനെ ഏറെ കുറ്റം പറഞ്ഞിരുന്നു.എന്നാല്‍ ലൂക്ക് ഷാ അദ്ദേഹത്തിന്റെ ഗെയിം പ്ലാനില്‍ വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്ന താരം ആണ്.അതിനാല്‍ ഒരിയ്ക്കലും അദ്ദേഹത്തിനെ വിശ്രമത്തിന് വിട്ടു കൊടുക്കാന്‍ ഗരത്ത് തയ്യാര്‍ ആകില്ല.ടീമിൻ്റെ ആദ്യ രണ്ട് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ ഷോയുടെ അഭാവത്തിൽ ഇടത് വിങ്ങ ബാക്ക് പൊസിഷനില്‍ റൈറ്റ് ബാക്ക് ആയ കീറൻ ട്രിപ്പിയറിനെ ആണ് കളിപ്പിക്കുന്നത്.അദ്ദേഹം വളരെ മോശം ആയാണ് ഇത്രയും കാലം കളിച്ചിരുന്നത്.ചൊവ്വാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് സ്ലൊവേനിയയെ നേരിടും. ജയിച്ചാൽ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിയും.