എത്രയും പെട്ടെന്നു കളത്തില്‍ ഇറങ്ങാന്‍ കിലിയന്‍ ; സമ്മതം നാല്‍കാതെ ദിദിയർ ദെഷാംപ്‌സ്
കിലിയന്‍ എമ്പാപ്പെയുടെ പരിക്കിന്റെ വ്യാപ്തി പതുക്കെ പതുക്കെ കുറയുന്നുണ്ട് എങ്കിലും അദ്ദേഹം എപ്പോള്‍ കളിക്കും എന്നത് ഇപ്പോഴും വ്യക്തം അല്ല.ആരാധകരും മാധ്യമങ്ങളും മാനേജര്‍ ദിദിയര്‍ ഡെഷാബ്സിനോട് ചോദിക്കുന്നുണ്ട് എങ്കിലും താരത്തിനു വളരെ വേഗത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ട് എന്ന് മാത്രം ആണ് അദ്ദേഹം പറയുന്നത്.
പോളണ്ടിനെതിരെ നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ ഇതുവരെ താരം കളിക്കുമോ എന്നത് ഉറപ്പില്ല.ഇന്നലെ നടന്ന മല്‍സരത്തില്‍ ഡച്ച് ടീമിനെതിരെ അദ്ദേഹം കളിച്ചിരുന്നില്ല.അതിന്റെ പ്രശ്നം ഇന്നലെ ഫ്രഞ്ച് ടീമില്‍ ഉണ്ടായിരുന്നു.നോക്കൌട്ട് മല്‍സരങ്ങളില്‍ വളരെ കായിക ക്ഷമതയോടെ കിലിയനെ കളിപ്പിക്കാന്‍ ആണ് നിലവില്‍ മാനേജര്‍ ആയ ദിദിയര്‍ ഡെശാംപ്സിന്‍റെ തീരുമാനം.എന്നാല്‍ വളരെ പെട്ടെന്നു തന്നെ ടീമിലേക്ക് വരണം എന്നാണ് എംബാപ്പെ ആഗ്രഹിക്കുന്നത്.നിലവില്‍ ഇത് പോലുള്ള ദുര്‍ഘടം പിടിച്ച സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ന്നു പൊന്താന്‍ കഴിയുന്ന താരങ്ങള്‍ ആണ് ഉത്തമ ക്യാപ്റ്റന്‍മാര്‍ എന്ന് താരം പരിക്കിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.അതിനാല്‍ തന്റെ വാക്ക് പാലിച്ച് കൊണ്ട് ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ താരത്തിനു അതിയായ ആവേശം ആണ്.