യൂറോ 2024: തുർക്കിക്കെതിരായ വിജയത്തോടെ പോർച്ചുഗൽ 16-ാം റൗണ്ടിലെത്തി
തുര്‍ക്കിക്കെതിരെ എല്ലാ മേഘലകളിലും ആധിപത്യം പുലര്‍ത്തി കൊണ്ട് പോര്‍ച്ചുഗല്‍ എതിരില്ലാത്ത മൂന്നു ഗോളിന് വിജയം നേടി.ഒരു നിമിഷത്തില്‍ പോലും തുര്‍ക്കി ടീമിന് മല്‍സരത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.ജയത്തോടെ പറങ്കിപ്പട ഗ്രൂപ്പ് എഫ് ജേതാക്കളായി റൗണ്ട് ഓഫ് 16-ലേക്ക് യോഗ്യത ഉറപ്പിച്ചു.
21-ാം മിനിറ്റിൽ ന്യൂനോ മെൻഡസിൻ്റെ ക്രോസിലൂടെ ബെര്‍ണാര്‍ഡോ സിൽവ പോര്‍ച്ചുഗലിന് ലീഡ് നേടി കൊടുത്തു.ഏഴു മിനുറ്റിന് ഉള്ളില്‍ ഒരു സെല്‍ഫ് ഗോലോടെ തുര്‍ക്കിഷ് പ്രതിരോധ താരം ആയ അൽതയ് ബയിന്ദിറും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒരു ടാപ്പ് ഇനിലൂടെ ബ്രൂണോയും കളിയില്‍ ഗോള്‍ നേടി.ഗോളിന് വഴി ഒരുക്കിയത് സാക്ഷാല്‍ റൊണാള്‍ഡോയും.യൂറോയിലെ റോണോയുടെ ഏഴാമത്തെ അസിസ്റ്റ് ആണ് ഇത്.ഇതോടെ ജോര്‍ജിയന്‍ ടീമിനെതിരെ പോര്‍ച്ചുഗലിന്റെ മല്‍സരം അപ്രധാനം ആയി.നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാൻ, ശനിയാഴ്ച നേരത്തെ ജോർജിയയോട് 1-1 ന് സമനില വഴങ്ങിയ ചെക്ക് റിപ്പബ്ലിക്കിനോട് ജയിക്കണം.