അർധസെഞ്ചുറിയുമായി ഹർദിക് പാണ്ട്യ : ബംഗ്ലാദേശിനെതിരെ മികച്ച സ്‌കോറുമായി ഇന്ത്യ
ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബംഗ്ലാദേശിനെതിരെ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെതിരെ മികച്ച തുടക്കാംന് ലഭിച്ചതെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിന് കഴിഞ്ഞില്ല. 23 റൺസ് എടുത്ത രോഹിത് ശർമ്മയെ ഇന്ത്യക്ക് ആദ്യം നഷ്ട്ടമായി. പിന്നീട് പന്തുമായി ചേർന്ന് കോഹിലി ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും 37 റൺസുമായി കോഹിലി രണ്ടാം വിക്കറ്റായി മടങ്ങി.
അതിന് ശേഷം എത്തിയ സൂര്യകുമാർ യാദവ് പെട്ടെന്ന് പുറത്തായപ്പോൾ ഇന്ത്യ 77/3 എന്ന നിലയിലായി. പിന്നീട് ദുബേയും(34) പന്തും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും സ്‌കോർ 108ൽ എത്തിയപ്പോൾ 36 റൺസ് നേടിയ പന്തിനെ ഇന്ത്യക്ക് നഷ്ടമായി. പിന്നീട് ദുബേയും ഹർദിക് പാണ്ട്യയും ചേർന്ന് ടീമിന് മികച്ച സ്‌കോർ സമ്മാനച്ചു . ഇരുവരും ചേർന്ന് മൂന്ന് വിക്കറ്റിൽ 53 റൺസ് നേടി. സ്‌കോർ 161ൽ നിൽക്കെ ദുബേ പുറത്തായി പിന്നീട് ഒറ്റയാൾ പോരാട്ടം ഏറ്റെടുത്ത പാണ്ട്യ ഇൻഡയെ 200 കടത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യ 196 റൺസിന് ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചു. പാണ്ട്യ പുറത്താകാതെ 50 റൺസ് നേടിയപ്പോൾ അക്‌സർ പട്ടേൽ മികച്ച പിന്തുണയുമായി എത്തി. ബംഗ്ലാദേശിന് വേണ്ടി ഹൊസെയിനും തൻസിം ഹസൻ സാക്കിബും രണ്ട് വിക്കറ്റ് വീതം നേടി.