” തങ്ങളുടെ രാജ്യത്തിന്റെ ഇച്ഛാശക്തി ഫൂട്ബോള്‍ ലോകത്തിന് മുന്നില്‍ ഈ തുറന്നു കാട്ടി ” – സെർജി റെബ്രോവ്
വെള്ളിയാഴ്ച ഡസൽഡോർഫിൽ സ്ലൊവാക്യയെ 2-1 ന് തോൽപ്പിച്ചതിന് ശേഷം തൻ്റെ കളിക്കാർ രാജ്യത്തിൻ്റെ ഇച്ഛാശക്തി എല്ലാവരുടെയും മുന്നില്‍ കാണിച്ചു കൊടുത്തു എന്നു ഉക്രെയ്ൻ മാനേജർ സെർജി റെബ്രോവ് പറഞ്ഞു.റൊമാനിയയ്‌ക്കെതിരെ 3-0ന് ഓപ്പണർ പരാജയപ്പെട്ടതിന് ശേഷം യൂറോ 2024 ലെ നോക്കൗട്ട് ഘട്ടത്തില്‍ എത്താന്‍ ഇവര്‍ക്ക് വിജയം അനിവാര്യം ആയിരുന്നു.ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ ആയിരുന്നു ഉക്രെയിന്‍.
എന്നാല്‍ രണ്ടാം പകുതിയില്‍ വര്‍ധിച്ച വീര്യത്തോടെ കളിച്ച അവര്‍ മൈക്കോള ഷാപാരെങ്കോയുടെയും പകരക്കാരനായ റോമൻ യാരെംചുകിൻ്റെയും രണ്ടാം പകുതിയിലെ ഗോളുകളിലൂടെ തിരിച്ചു വന്നു.ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം നടന്ന ടീം ടോക്കില്‍ താന്‍ ആരോടും ചൂടായി സംസാരിച്ചില്ല എന്നും താരങ്ങള്‍ വരുത്തുന്ന ടെക്നികല്‍ പിഴവുകള്‍ മാത്രം ചൂണ്ടി കാണിക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.ഇത് തന്റെ പ്ലാന്‍ നടപ്പിലാക്കി എന്നും അദ്ദേഹം പറഞ്ഞു.