സ്പെയിന്‍ vs ഇറ്റലി മല്‍സരം കാണുന്നതിനിടെ റോബര്‍ട്ട് ബാഗിയോയുടെ വീട് കൊള്ളയടിച്ചു
യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്‌പെയിനിനെതിരായ ദേശീയ ടീമിൻ്റെ മത്സരം കാണുന്നതിനിടെ വിരമിച്ച ഇറ്റലി താരം റോബർട്ടോ ബാജിയോയുടെ വീട്ടിൽ തോക്ക് ചൂണ്ടി മോഷണം നടന്നതായി ലോക്കൽ പോലീസ് അറിയിച്ചു.വടക്കൻ നഗരമായ വിസെൻസയ്ക്ക് സമീപമുള്ള ബാഗിയോയുടെ വില്ലയിൽ രാത്രി 10 മണിയോടെ സായുധരായ അഞ്ച് കവർച്ചക്കാര്‍ ഈ പ്രവര്‍ത്തി നടത്തിയത്.മുൻ ഫുട്ബോൾ താരം അതിലൊരാളെ നേരിടാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ തോക്ക് കൊണ്ട് അടി കിട്ടുകയും ചെയ്തു.
57 കാരനായ ബാഗിയോയെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് ആഭരണങ്ങളും വാച്ചുകളും പണവും അവര്‍ കവർച്ച ചെയ്യുകയായിരുന്നു. മോഷ്ടാക്കൾ പോയതിനുശേഷം, ബാഗിയോ വാതിൽ തകർത്ത് പോലീസിനെ വിളിച്ചു. ആശുപത്രിയിൽ എത്തിച്ച് മുറിവിന് തുന്നലുകൾ ഇട്ടു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങള്‍ക്ക് ഒന്നും ഒരു തരത്തില്‍ ഉള്ള പോറലുകളും സംഭവിച്ചില്ല.ഈ സംഭവം തങ്ങളെ വല്ലാതെ അലട്ടിയിട്ടുണ്ട് എന്നു പറഞ്ഞ അദ്ദേഹം ഇതില്‍ നിന്നു കരകയറാന്‍ കുറച്ച് സമയം എടുക്കും എന്നും വെളിപ്പെടുത്തി.ഫൂട്ബോള്‍ താരങ്ങളുടെ വീട്ടില്‍ ഇത് തുടര്‍ച്ചയായി കളവുകള്‍ നടക്കുന്നുണ്ട്.ഇറ്റലിക്കായി 56 മത്സരങ്ങൾ കളിച്ച ബാഗിയോ 27 ഗോളുകൾ നേടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മൂന്ന് ക്ലബ്ബുകളായ യുവൻ്റസ്, ഇൻ്റർ മിലാൻ, എസി മിലാൻ എന്നിവര്‍ക്ക് വേണ്ടിയും അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്.