” യുവേഫ , പ്രീമിയര്‍ ലീഗ് എന്നിവര്‍ തന്നെ പതിവിലും അധികമായി ശല്യപ്പെടുത്തുന്നു “
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അനേകം പ്രശ്നങ്ങള്‍ ഉണ്ട് എന്നും എന്നാല്‍ മാനേജര്‍ ആയി ടെന്‍ ഹാഗ് ഉള്ളത് ടീമിനെ പിന്തുണക്കുകയാണ് ചെയ്യുന്നത് എന്നും പുതിയ ഉടമ ജിം റാറ്റ്ക്ലിഫ് പറഞ്ഞു. ഇതാദ്യം ആയാണ് അദ്ദേഹം ടെന്‍ ഹാഗിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ പരസ്യമായി സംസാരിക്കുന്നത്.യുണൈറ്റഡില്‍ ഉള്ള അനേകം പ്രശ്നങ്ങള്‍ക്ക് നടുവില്‍ യുവേഫയും അത് പോലെ പ്രീമിയര്‍ ലീഗും തങ്ങളുടെ തലവേദന വര്‍ദ്ധിപ്പിക്കുകയാണ് എന്നും ജിം പറഞ്ഞു.
നീസ് താരം ആയ ടോഡിബോ അനേകം കാലമായി യുണൈറ്റഡിന്‍റെ ട്രാന്‍സ്ഫര്‍ ടാര്‍ഗെറ്റ് ആണ്.അദ്ദേഹത്തിനെ സൈന്‍ ചെയ്യാന്‍ അവര്‍ ഏറെ താല്പര്യപ്പെടുന്നു.എന്നാല്‍ നീസിന്‍റെ ഉടമസ്ഥത റാറ്റ്ക്ലിഫിന് കീഴില്‍ ആയതിനാല്‍ ഇപ്പോള്‍ അദ്ദേഹത്തെ സൈന്‍ ചെയ്യാന്‍ ആകില്ല എന്നു യുവേഫ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.രണ്ടു ക്ലബുകളുടെ ഉടമ ഒരാള്‍ ആണ് എങ്കില്‍ താരങ്ങളെ കൈമാറാന്‍ പ്രശ്നം ഇല്ല.എന്നാല്‍ രണ്ടു ക്ലബുകളും അടുത്ത സീസണില്‍ യൂറോപ്പ കളിക്കും എന്നതാണ് യുവേഫ ഇതിന് സമ്മതിക്കാതിരിക്കാന്‍ കാരണം.ഇത് പോലുള്ള നിയമങ്ങള്‍ കളിയുടെ രസം കൊല്ലുകയാണ് എന്നും പ്രീമിയര്‍ ലീഗിലും ഇത് പോലുള്ള അനേകം നിയമങ്ങള്‍ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.സിറ്റി – പ്രീമിയര്‍ ലീഗ് കേസില്‍ സിറ്റി ജയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും ജിം റാറ്റ്ക്ലിഫ് വെളിപ്പെടുത്തി.