ഇംഗ്ലണ്ടിനെതിരെ യൂറോ 2020യിലെ പ്രതികാരം വീട്ടാന്‍ ഡെന്‍മാര്‍ക്ക്
ഗ്രൂപ്പ് സി യില്‍ ഇന്നു വളരെ ആവേശകരമായ പോരാട്ടം നടക്കും.2024 യൂറോയില്‍ ഇന്ന് നോക്കൌട്ട് യോഗ്യത നേടാന്‍ ഇംഗ്ലണ്ട് ഫ്രാങ്ക്ഫർട്ടിലെ ഡ്യൂഷെ ബാങ്ക് പാർക്കിൽ ഗ്രൂപ്പ് സിയിൽ ഡെൻമാർക്കുമായി പോരാടുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ആണ് പോരാട്ടം.ആദ്യ മല്‍സരത്തില്‍ ജയം നേടിയ ഇംഗ്ലണ്ട് ആണ് ഒന്നാം സ്ഥാനത്ത്.ഇന്നതെ മല്‍സരത്തില്‍ ജയിച്ചാല്‍ അവര്‍ക്ക് റൌണ്ട് ഓഫ് 16 കളിക്കാനാകും.
കഴിഞ്ഞ മല്‍സരത്തില്‍ സെര്‍ബിയന്‍ ടീമിനെതിരെ ജയം നേടി എങ്കിലും അവരുടെ രണ്ടാം പകുതിയിലെ മോശമായ പ്രകടനത്തിന് ത്രീ ലയന്‍സിനും മാനേജര്‍ സൌത്ത് ഗെയിട്ടിനും ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു.അത് തന്നെ ആണ് ഡെന്‍മാര്‍ക്കിനും സംഭവിച്ചത്. സ്ലോവേനിയക്കെതിരെ നടന്ന മല്‍സരത്തില്‍ ടീമിന് അല്പം കൂടി തീവ്രമായി കളിക്കാമായിരുന്നു എന്ന് മാനേജര്‍ കാസ്പർ ഹുൽമാൻഡ് മല്‍സരശേഷം പറഞ്ഞിരുന്നു.ഈ രണ്ടു ടീമുകള്‍ ഇതിന് മുന്നേ യൂറോ 2020 ല്‍ ഏറ്റുമുട്ടിയിരുന്നു.അന്ന് 2- 1 നു ജയം നേടി ഇംഗ്ലണ്ട് ഫൈനല്‍ യോഗ്യത നേടി.ഇന്നതെ മല്‍സരത്തില്‍ അതിനു മധുര പ്രതികാരം ചെയ്യാനുള്ള ഒരുക്കത്തില്‍ ആണ് ഡാനിഷ് ടീം.