ചെല്‍സിയിലെ പൊറുതി മതിയാക്കി ഇയാൻ മാറ്റ്സെൻ ആസ്റ്റൺ വില്ലയിലേക്ക് പോകുന്നു
ഡിഫൻഡർ ഇയാൻ മാറ്റ്‌സണിനായി ചെൽസിയുമായി 37.5 മില്യൺ പൗണ്ട് ഡീല്‍ ഒപ്പിട്ടതായി ആസ്റ്റൺ വില്ല സ്ഥിരീകരിച്ചു.താരം ചെല്‍സിയില്‍ ആയിരുന്നു എങ്കിലും കഴിഞ്ഞ സീസണില്‍ അദ്ദേഹം ബൊറൂസിയ ഡോർട്ട്മുണ്ടിനു വേണ്ടി ആയിരുന്നു കളിച്ചത്.താരത്തിന്റെ പ്രകടനത്തില്‍ വളരെ ഏറെ താല്‍പര്യം ജര്‍മന്‍ കാണിച്ചു.അദ്ദേഹത്തെ സ്ഥിരമായി സൈന്‍ ചെയ്യാനും അവര്‍ തയ്യാര്‍ ആയിരുന്നു.എന്നാല്‍ ചെല്‍സി ചോദിച്ച ഫീസ് നല്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
മാറ്റ്‌സണിന് ആറ് വർഷത്തെ കരാർ നൽകാൻ ആണ് വില്ല തീരുമാനിച്ചിരിക്കുന്നത്.വരും ദിവസങ്ങളിൽ വ്യക്തിപരമായ വ്യവസ്ഥകളിൽ ചർച്ചകൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഇംഗ്ലിഷ് ഫൂട്ബോള്‍ മാധ്യമങ്ങള്‍ കൂട്ടിച്ചേര്‍ത്തു.താരം നിലവിലെ ടീം വിട്ടു പോകുന്നത് ചെല്‍സിക്ക് എന്തു കൊണ്ടും ഭാഗ്യം ആണ്.ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയും അത് പോലെ പുതിയ നിയമങ്ങളും ചെല്‍സിയുടെ പല നീക്കങ്ങള്‍ക്കും എതിരാണ്.അതിനാല്‍ വളരെ അധികം താരങ്ങള്‍ ഉള്ള ചെല്‍സി പലരെയും വില്‍ക്കാനുള്ള ശ്രമം നടത്തി വരുകയാണ്.