ടൈം ടേബിള്‍ വന്നു ; പ്രീമിയര്‍ ലീഗ് ഉദ്ഘാടന മല്‍സരത്തില്‍ ചെൽസി-മാൻ സിറ്റി പോരാട്ടം
പ്രീമിയർ ലീഗ് 2024-25 സീസണിലെ ഫിക്‌സ്ചർ ഷെഡ്യൂൾ ചൊവ്വാഴ്ച പ്രഖ്യാപിച്ചു, നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ആഗസ്റ്റ് 18 ന് ചെൽസിക്കെതിരെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തങ്ങളുടെ ടൈറ്റിൽ ഡിഫൻസ് ആരംഭിക്കും.കഴിഞ്ഞ സീസണിലെ ആദ്യ രണ്ട് സ്ഥാനക്കാരായ സിറ്റിയും ആഴ്സണലും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടൽ സെപ്തംബർ 21 ന് എത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുമ്പോൾ റിവേഴ്സ് ഫിക്സ്ച്ചര്‍ ഫെബ്രുവരി 1 ന് എമിറേറ്റ്സിൽ ഉണ്ടായേക്കും.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിസംബർ 14-ന് എത്തിഹാദിലും ഏപ്രിൽ 5-ന് ഓൾഡ് ട്രാഫോഡിലും സിറ്റിയെ നേരിടും, ഓഗസ്റ്റ് 31-ന് കാമ്പെയ്‌നിലെ മൂന്നാം മത്സരത്തില്‍ ചെകുത്താന്‍മാര്‍ ലിവര്‍പൂളിനെതിരെ കളിക്കും.പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ യുണൈറ്റഡ് ആതിഥേയരായ ഫുൾഹാമിനെ ഓഗസ്റ്റ് 16 നു നേരിടും.പുതിയ മാനേജര്‍ ആയ അര്‍ണീ സ്ലോട്ട് തന്റെ ആദ്യ മല്‍സരത്തില്‍ ഇപ്‌സ്‌വിച്ച് ടൗണിനെ നേരിടും.അവർ 2002-ൽ തരംതാഴ്ത്തപ്പെട്ടതിന് ശേഷം ആദ്യമായി പ്രീമിയർ ലീഗ് ഫുട്‌ബോള്‍ കളിയ്ക്കാന്‍ ഒരുങ്ങുകയാണ്.