യൂറോ 2024 ; തങ്ങളുടെ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം ആരംഭിക്കാന്‍ ഇറ്റലി
ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് യൂറോ ചാമ്പ്യന്മാര്‍ ആയ ഇറ്റലി ഇന്ന് അല്‍ബേനിയയെ നേരിടും.ബോറൂസിയയുടെ ഹോം ഗ്രൌണ്ട് ആയ സിഗ്നൽ ഇദുന പാർക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ തവണ ഇംഗ്ലണ്ടിനേ പരാജയപ്പെടുത്തിയാണ് ഇറ്റലി കിരീടം സ്വന്തം ആക്കിയത്.എന്നാല്‍ അന്നത്തെ പ്രതാപകരമായ ടീമില്‍ നിന്നും അനേകം വിത്യാസങ്ങളോടെ ആണ് ഈ യൂറോക്ക് ഇറ്റലി കളിയ്ക്കാന്‍ ഇറങ്ങുന്നത്.
(റോബര്‍ട്ടോ മാന്‍സിനി)
ഇറ്റലിയുടെ ചരിത്രത്തില്‍ തന്നെ വലിയൊരു മുന്നേറ്റം വരുത്തിയ മാനേജര്‍ ആണ് റോബര്‍ട്ടോ മാന്‍സിനി.അദ്ദേഹം അവരെ വളരെ കടുത്ത സമ്മര്‍ദത്തിനിടയിലും യൂറോ കിരീടം നേടാന്‍ സഹായിച്ചു.എന്നാല്‍ അതിനു ശേഷം ലോകക്കപ്പില്‍ യോഗ്യത നേടാന്‍ ആവാതെ പോയത് അദ്ദേഹത്തിന് വലിയ തിരിച്ചടിയാണ് നല്കിയത്.അതിനു ശേഷം മാനേജ്മെന്റിന് അദ്ദേഹത്തില്‍ ഉള്ള വിശ്വാസം നഷ്ട്ടപ്പെട്ടു.
(ലൂസിയാനോ സ്പല്ലെറ്റി)
അദേഹത്തിന് ശേഷം വന്ന മാനേജര്‍ ആണ് – ലൂസിയാനോ സ്പല്ലെറ്റി!!!!സ്പല്ലെറ്റി വന്നതിനു ശേഷം ഇറ്റലിയുടെ പ്രകടനത്തില്‍ വലിയ മാറ്റം ഒന്നും ഉണ്ടായില്ല.അത് കൂടാതെ ഇറ്റലി ഫിഫയുടെ ലോക റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്താണ്.ഈ യൂറോയില്‍ ഇറ്റലി നേരിടാന്‍ പോകുന്നത് വലിയ പരീക്ഷണം ആണ്.ഈ ഗ്രൂപ്പ് ഡി യില്‍ അവരുടെ എതിരാളികള്‍ – സ്പെയിൻ, ക്രൊയേഷ്യ, അൽബേനിയ എന്നിവര്‍ ആണ്.എല്ലാ ഒന്നിന്നൊന്ന് മെച്ചം ഉള്ള ടീമുകള്‍.
അൽബേനിയ അവരുടെ ഗ്രൂപ്പിൽ ഒന്നാമതായി എത്തിയതിന് ശേഷം ആണ് യൂറോ യോഗ്യത നേടിയത്.പോളണ്ടിനെതിരായ ആദ്യ മത്സരത്തിൽ തോറ്റ ശേഷം, അടുത്ത ഏഴിലും അവർ തോൽവിയറിയാതെ മുന്നേറി.പോൾസിനും രണ്ടാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്കിനും മുന്നിൽ ഫിനിഷ് ചെയ്ത അവര്‍ ഇതുവരെ ഒരു തവണ മാത്രം ആണ് യൂറോ നോക്കൌട്ട് ഗെയിമില്‍ കടന്നിട്ടുള്ളത്.ഇത് കൂടാതെ 2008-ൽ ലൂയിസ് ഫിലിപ്പ് സ്‌കൊളാരിക്ക് ശേഷം യൂറോയിൽ ഒരു ടീമിനെ നയിക്കുന്ന ആദ്യത്തെ ബ്രസീലിയൻ ബോസ് ആയ സിൽവിഞ്ഞോ ഈ അല്‍ബേനിയന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ആണ് കൊണ്ട് വന്നിരിക്കുന്നത്.അവസാന നിമിഷം വരെ ഗോളിനായി പോരാടാനുള്ള കരുത്ത് ഈ ടീമില്‍ കൊണ്ട് വരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.അറ്റലാൻ്റ ബിസി ഡിഫൻഡർ ബെറാത്ത് ജിംസിറ്റി,ഡീപ്-ലൈയിംഗ് പ്ലേമേക്കർ ക്രിസ്റ്റ്ജൻ അസ്ലാനി എന്നിവര്‍ ആണ് ഈ അല്‍ബേനിയന്‍ ടീമിന്റെ പ്രധാന ശക്തി.!!!!!