ടി20 ലോകകപ്പ് :ഏഴ് വിക്കറ്റിന് പാപ്പുവ ന്യൂ ഗിനിയയെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ സൂപ്പർ 8ലേക്ക്
ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ തങ്ങളുടെ തകർപ്പൻ തേരോട്ടം തുടരുകയാണ്.ഇന്ന് നടന്ന അവരുടെ മൂന്നാം മത്സരത്തിൽ അവർ പാപ്പുവ ന്യൂ ഗിനിയയെ പരാജയപ്പെടുത്തി സൂപ്പർ 8ലേക്ക് മുന്നേറി. ആദ്യം ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു അവരുടെ ബൗളിംഗ്. അവർ പാപ്പുവ ന്യൂ ഗിനിയയെ 95 റൺസിൽ ഓൾഔട്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15.1 ഓവറിൽ വിജയം അനായാസം മറികടന്നു.
ആദ്യ ബാറ്റിങ്ങിൽ പാപ്പുവ ന്യൂ ഗിനിയക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, അഫ്ഗാൻ ബൗളർമാരുടെ മുന്നിൽ അവർ തകർന്നടിയുകയായിരുന്നു. അവരുടെ ഏഴ് താരങ്ങൾ രണ്ടക്കം കടക്കാൻ കഴിയാതെ പുറത്തായി. 27 റൺസ് നേടിയ കിപ്ലിൻ ആണ് ടോപ് സ്‌കോറർ. ബൗളിങ്ങിൽ അഫ്ഗാനിസ്ഥന് വേണ്ടി ഫാറൂഖി മൂന്ന് വിക്കറ്റ് നേടിയപ്പോൾ നവീൻ ഉൾ ഹഖ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
തങ്ങളുടെ മൂന്നാം വിജയത്തിനായുള്ള വേട്ടയിൽ, ഓപ്പണർമാരായ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും സാഹചര്യങ്ങൾ കണക്കാക്കി ജാഗ്രതയോടെയാണ് തുടങ്ങിയത്. പക്ഷേ സദ്രാൻ ഡക്കിന് പുറത്തായത് അവർക്ക് വലിയ തിരിച്ചടിയായി. എട്ട് റൺസിന് ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് അഫ്ഗാനിസ്ഥാനെ 11/2 എന്ന സ്‌കോറിൽ തകർന്നു, കൂടുതൽ ആക്രമണോത്സുകത കാണിക്കാൻ ശ്രമിച്ചതിന് ശേഷം ഗുർബാസും പോയി. എന്നിരുന്നാലും, ഗുൽബാദിൻ നായിബും അസ്മത്തുള്ള ഒമർസായിയും ഒരു നിർണായക പങ്കാളിത്തത്തോടെ ടീമിനെ സ്ഥിരപ്പെടുത്തി. അസ്മത്തുള്ള ഒമർസായി, 13 റൺസിന് ശേഷം പുറത്തായി, പക്ഷേ ഗുൽബാദിൻ നായിബ് 49 റൺസുമായി പുറത്താകാതെ നിന്നു, മുഹമ്മദ് നബിയുടെ 16 റൺസ് സംഭാവനയോടെ, അവർ അവസാനം സുഖകരമായി വിജയം സ്വാന്തമാക്കി.
അഫ്ഗാനിസ്ഥാൻ ജയത്തോടെ ഔദ്യോഗികമായി സൂപ്പർ 8-ലേക്ക് കുതിച്ചു. അവരുടെ ആദ്യ ഗെയിമിൽ ഉഗാണ്ടയെ താഴ്ത്തി, പിന്നീട് അവരുടെ രണ്ടാം മത്സരത്തിൽ കിവീസിനെ തകർത്തു, ഇപ്പോൾ പപ്പുവ ന്യൂ ഗിനിയയെ പരാജയപ്പെടുത്തി