യൂറോ 2024: ജർമ്മൻകാർക്ക് ഇംഗ്ലണ്ട് ടീമിനോടുള്ള ശത്രുത കുറഞ്ഞെന്ന് ഹാരി കെയിന്‍
താന്‍ മ്യൂണിക്കില്‍ ചേര്‍ന്നതിന് ശേഷം ഇംഗ്ലണ്ട് ടീമിനോടു ഉള്ള കാഴ്ചപ്പാടില്‍ ജര്‍മനി ആരാധകര്‍ വളരെ അധികം മുന്നോട്ട് വന്നിരിക്കുന്നു എന്നു ഹാരി കെയിന്‍ പറഞ്ഞു.താന്‍ നില്‍ക്കുന്ന ഹോട്ടലിലേലും മറ്റും പ്രവര്‍ത്തകര്‍ ടീം താരങ്ങളെ നല്ല രീതിയില്‍ പരിപാലിക്കുന്നുണ്ട് എന്നും കെയിന്‍ വെളിപ്പെടുത്തി.ഈ മനം മാറ്റത്തിനുള്ള കാരണം കെയിന്‍ മ്യൂണിക്കില്‍ കളിക്കുന്നത് മൂലം ആണ് എന്നു കരുത്തുന്നതായും താരം പറഞ്ഞു.
ജര്‍മന്‍ – ഇംഗ്ലിഷ് ഫൂട്ബോള്‍ ആരാധകര്‍ തമ്മില്‍ ഉള്ള പോര് കാലകാലങ്ങള്‍ ആയി ഉള്ളതാണ്. ചരിത്രം പരിശോധിച്ചാല്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ബന്ധം അല്പം കലുഷിതം ആണ്.കഴിഞ്ഞ തവണ യൂറോയില്‍ ജര്‍മനിയെ തോല്‍പ്പിച്ചപ്പോള്‍ ഇംഗ്ലിഷ് ആരാധകര്‍ വളരെ മോശം ആയിട്ടാണ് ജര്‍മന്‍ ടീമിനെ കളിയാക്കിയത്.മോശം പെരുമാറ്റത്തിന് പേര് കേട്ട ഇംഗ്ലിഷ് ഫൂട്ബോള്‍ ഹൂളീഗന്‍സ് ഒരു ജര്‍മന്‍ പെൺകുട്ടിയെ “കരയുന്ന നാസി ” എന്ന് മുദ്ര കുത്തി കളിയാക്കിയതും പ്രശ്നം വഷളാക്കുകയും ചെയ്തു.