ടാംഗുയ് എൻഡോംബെലെയുടെ കരാർ ടോട്ടൻഹാം അവസാനിപ്പിച്ചു
കരാർ അവസാനിപ്പിക്കാൻ ഇരു പാർട്ടികളും പരസ്പരം സമ്മതിച്ചതിനെത്തുടർന്ന് ടോട്ടൻഹാം ഹോട്സ്പർ വിട്ട് പോയിരിക്കുന്നു ഫ്രഞ്ച് താരം ആയ ടാംഗുയ് എൻഡോംബെലെ.2019-ൽ 63 മില്യൺ യൂറോയ്ക്ക് ലിയോണിൽ നിന്ന് ടോട്ടൻഹാമിൽ ചേർന്ന എൻഡോംബെലെ, ക്ലബ്ബിലെ തൻ്റെ അഞ്ച് വർഷത്തിനിടെ വെറും 91 മത്സരങ്ങളില്‍ മാത്രം ആണ് ടോട്ടന്‍ഹാമിന് വേണ്ടി ബൂട്ട് അണിഞ്ഞത്.
2022 ജനുവരിയിലാണ് ഫ്രാൻസ് താരം ലണ്ടന്‍ ക്ലബിന് വേണ്ടി അവസാനമായി കളിച്ചത്. താമസിയാതെ അദ്ദേഹം സീസണിൻ്റെ ബാക്കി ഭാഗങ്ങളിൽ ലോണിൽ ലിയോണിലേക്ക് മടങ്ങി.അവിടെ അദ്ദേഹം പതിനഞ്ച് മല്‍സരങ്ങളില്‍ കളിച്ചു എങ്കിലും താരത്തിനെ ഒരു സ്ഥിരമായ കരാറില്‍ ഒപ്പിടാന്‍ ഫ്രഞ്ച് ക്ലബ് സമ്മതിച്ചില്ല.27-കാരൻ അടുത്ത സീസണിൽ നാപ്പോളിയിൽ ലോണിൽ ചെലവഴിച്ചു, 33 വർഷത്തിനിടെ ക്ലബിനെ അതിൻ്റെ ആദ്യ സീരി എ കിരീടം നേടാൻ സഹായിച്ച ടീമിൻ്റെ ഭാഗമായിരുന്നു അദ്ദേഹം.കഴിഞ്ഞ സീസണിൽ തുർക്കി ടീമായ ഗലാറ്റസറേയിൽ ആണ് താരം കളിച്ചത്.അവരുടെ പ്രീതി നേടാനും കഴിയാതെ പോയതിനാല്‍ അവിടെ നിന്നും അദ്ദേഹം ടോട്ടന്‍ഹാമിലേക്ക് തന്നെ തിരിച്ചുവന്നു.ഈ അടുത്ത കാലത്തെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ അവരുടെ ഏറ്റവും മോശം ബിസിനസ് ആണ് – ടാംഗുയ് എൻഡോംബെലെ.