തിയഗോ മോട്ട തന്റെ പണി ആരംഭിച്ച് കഴിഞ്ഞു !!!!!!!
നിലവില്‍ യുവാന്‍റസിന്റെ മാനേജര്‍ ആയി ചുമതല ഏറ്റ തിയഗോ മോട്ട തന്റെ ട്രാന്‍സ്ഫര്‍ പദ്ധതികള്‍ ആരംഭിച്ച് തുടങ്ങിയിരിക്കുന്നു.ഇന്നലെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം യൂവേ മാനേജ്മെന്റിന് തന്റെ ഫസ്റ്റ് സൈനിങ് ആയി ആഴ്സണല്‍ താരം ആയ ജേക്കബ് കിവിയോർ ആണ്.ഇറ്റാലിയന്‍ ക്ലബ് ആയ സ്പെസ്യക്ക് വേണ്ടി വളരെ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിനെ അര്‍ട്ടേട്ടയുടെ വാക്കിന്റെ പുറത്ത് ആണ് ആഴ്സണല്‍ സൈന്‍ ചെയ്തത്.
എന്നാല്‍ താരത്തിനു വലിയ നേട്ടം അവിടെ ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്ന് മാത്രം അല്ല അദ്ദേഹം മാനേജറുടെ സ്റ്റര്‍ട്ടിങ് ലിസ്റ്റില്‍ നിന്നും അകന്നു പോയിരിക്കുന്നു.താരത്തിന്റെ സേവനം നിലവില്‍ ആഴ്സണലിന് ആവശ്യം ഇല്ല എങ്കിലും നാല് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. അദ്ദേഹത്തിന് വേണ്ടി 21 മില്യണ്‍ യൂറോ ആണ് അവര്‍ ആവശ്യപ്പെടുന്നത്.ഇത് നല്കാന്‍ കഴിഞ്ഞാല്‍ താരം അടുത്ത സീസണില്‍ വീണ്ടും ഇറ്റലിയിലേക്ക് തന്നെ മടങ്ങിയേക്കും.മോട്ടക്ക് കീഴില്‍ സ്പെസ്യയില്‍ കളിച്ച കിവിയോറിന് തന്റെ നഷ്ട്ടപ്പെട്ട കരിയര്‍ വീണ്ടെടുക്കാന്‍ പറ്റിയ അവസരം ആണിത്.