കൊളംബിയന്‍ വിങ്ങര്‍ ലിവര്‍പൂളില്‍ തുടരും ; ത്രിശങ്കുവില്‍ അകപ്പെട്ട് ബാഴ്സലോണയും ഡെക്കോയും
ലെഫ്റ്റ് വിങ്ങില്‍ ഒരു സൈനിങ് നടത്താനുള്ള നെട്ടോട്ടത്തില്‍ ആണ് ബാഴ്സലോണ.അവരുടെ സൈനിങ് ടാര്‍ഗെറ്റ് – ലൂയിസ് ഡിയാസ്,നീക്കോ വില്യംസ് , ഡാനി ഓല്‍മോ, സാവി സിമന്‍സ്, ഇങ്ങനെ നീളുന്നു അവരുടെ ലിസ്റ്റ്.എന്നാല്‍ ബാഴ്സയുടെ സ്പോര്‍ട്ടിങ് ഡിറക്ടര്‍ ആയ ഡെക്കോയ്ക്ക് പ്രിയം ഡിയാസിനോട് ആണ്.ലാറ്റിന്‍ താരങ്ങളെ ടീമിലേക്ക് എടുക്കാന്‍ മുന്‍ പോര്‍ച്ചുഗീസ് താരം മുന്‍കൈ എടുക്കുന്നു എന്നത് പരസ്യമായ രഹസ്യം ആണ്.ബാഴ്സയിലേക്ക് വരുന്നതിന് മുന്നേ അദ്ദേഹം പല ലാറ്റിന്‍ താരങ്ങളുടെ ഏജന്റും ആയിരുന്നു.
നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമില്‍ ഏത് സൈനിങ് നടത്തണം എന്നുള്ളതിന്റെ അവസാന വാക്ക് ഡെക്കോക്ക് തന്നെ ആണ്.അതിനാല്‍ 75 മില്യണ്‍ യൂറോ നല്കി ഡിയാസിനെ സൈന്‍ ചെയ്യാനുള്ള നീക്കം നടത്താന്‍ ഒരുങ്ങി നില്‍ക്കുകയാണ് ബാഴ്സ.എന്നാല്‍ ഈ അടുത്തു നല്കിയ അഭിമുഖത്തില്‍ ലിവര്‍പൂളില്‍ തുടരാന്‍ ആണ് തനിക്ക് താല്പര്യം എന്ന് ഡിയാസ് പറഞ്ഞു.ക്ലോപ്പിന്റെ അസാന്നിധ്യത്തിലും റെഡ്സിന് കരിയര്‍ സമര്‍പ്പിക്കാന്‍ താരം തയ്യാര്‍ ആണ്.അങ്ങനെ സംഭവിച്ചാല്‍ ബാഴ്സ ആരെ വിങര്‍ ആയി തിരഞ്ഞെടുക്കും.( നീക്കോ വില്യംസ് , ഡാനി ഓല്‍മോ, സാവി സിമന്‍സ്).നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്തൂ.