യുണൈറ്റഡിനെ കാര്‍ന്ന് തിന്നുന്ന കാന്‍സര്‍ !!!!!!!!!!!!!
ഈ സീസണില്‍ മാനേജര്‍മാരുമായി പ്രശ്നം ഒട്ടുമിക്ക എല്ലാ ക്ലബുകള്‍ക്കും ഉണ്ടായിരുന്നു.ബാഴ്സലോണ- സാവി , മ്യൂണിക്ക് – ടൂഷല്‍ , ചെല്‍സി – പൊച്ചെട്ടീനോ , ഇവര്‍ എല്ലാം പ്രവര്‍ത്തനം നിര്‍ത്തി പോകുമ്പോള്‍ മാനേജ്മെന്‍റുമായി അത്ര രസത്തില്‍ ആയിരുന്നില്ല.ഇനി മറുവശത്ത് ക്ലോപ്പ് ലിവര്‍പൂളില്‍ നിന്നു അങ്ങേ അറ്റം സ്നേഹം നേടിയാണ് മടങ്ങിയത്.എന്നാല്‍ മുകളില്‍ പറഞ്ഞ ക്ലബുകള്‍ എല്ലാം മാനേജറുടെ കാര്യത്തില്‍ വളരെ പെട്ടെന്നു തന്നെ ഒരു തീരുമാനം എടുത്തവര്‍ ആണ്.
ബാഴ്സയില്‍ ഫ്ലിക്ക് വന്നു,മ്യൂണിക്കില്‍ കമ്പനി വന്നു,ചെല്‍സിയില്‍ എൻസോ മരെസ്ക വന്നു,ലിവര്‍പൂളില്‍ സ്ലോട്ടും വന്നു.എന്നാല്‍ ഇപ്പോഴും മാനേജറുടെ കാര്യത്തില്‍ ഒരു തീര്‍പ്പും എടുക്കാന്‍ കഴിയാതെ നില്‍ക്കുന്ന ഏക ക്ലബും യുണൈറ്റഡ് മാത്രമാണ്.ഒരു വര്‍ഷത്തില്‍ ഏറെയായി യുണൈറ്റഡ് ആരെ മാനേജര്‍ ആയി വേണം എന്നു തീരുമാനിക്കാന്‍ ആരംഭിച്ചിട്ട്.എന്നിട്ട് ഇത്ര കാലം ആയിട്ടും അവര്‍ക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.ഇപ്പോള്‍ അവസാനമായി കേള്‍ക്കുന്ന വാര്‍ത്ത ഹാഗിനെ അവര്‍ നിലനിര്‍ത്താന്‍ പോകുന്നു എന്നതാണ്.ഏതൊരു വലിയ മാനേജ്മെന്‍റും ഫോളോ ചെയ്യുന്ന വലിയ ഒരു പാഠം ഉണ്ട്.പ്ലാനിങ് 30 ശതമാനം , പ്രവര്‍ത്തി 70 ശതമാനം എന്ന്.ഈ പാഠം ഒരിയ്ക്കലും വിജയം ഉറപ്പ് നല്‍കുന്നില്ല.എന്നിട്ട് പോലും ഒരു തീരുമാനം എടുക്കാന്‍ ഈ യുണൈറ്ററ്റ്ഡ് ഇത്രക്ക് സമയം എടുക്കുന്നത് അവരുടെ തലപത്തുള്ള ആളുകളുടെ മോശം പ്രവണത എടുത്തു കാണിക്കുന്നു.ക്ലബില്‍ റാറ്റ്ക്ലിഫ് വന്നാല്‍ എല്ലാം നന്നാവും എന്ന് കരുതിയ ആരാധകര്‍ക്ക് പതിയെ പതിയെ അദ്ദേഹത്തിന് മേലുള്ള പ്രതീക്ഷ നഷ്ട്ട്പ്പെട്ട് വരുകയാണ് എന്നതും കണക്കില്‍ എടുക്കണം. ഈ പോക്ക് തുടര്‍ന്നാല്‍ ബാറ്റ്മാന്‍റെ അസാന്നിധ്യത്തില്‍ നാശത്തിലേക്ക് പോകുന്ന ഒരു ഗോതം നഗരമായി യുണൈറ്റഡ് മാറിയേക്കും.!!!!!