മാനേജിങ് കരിയറില്‍ ഒരു പടി കൂടി മുന്നേറി ഫെർണാണ്ടോ ടോറസ്
സ്പാനിഷ് – ചെല്‍സി- അത്ലറ്റിക്കോ മാഡ്രിഡ് സ്ട്രൈക്കര്‍ ആയ ഫെർണാണ്ടോ ടോറസ് തന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങിയിരിക്കുന്നു.ലോകകപ്പ് ജേതാവായ താരം ഇപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡിൻ്റെ ബി ടീമിൻ്റെ മുഖ്യ പരിശീലകനായി ചുമതല ഏറ്റെടുത്തിരിക്കുന്നു.മുമ്പ് അത്‌ലറ്റിക്കോയുടെ അണ്ടർ 19 പരിശീലകനായിരുന്നു ടോറസ്.
U19-ൻ്റെ പരിശീലകനായിരുന്ന സമയത്ത്, ടോറസ് രണ്ട് ലീഗ് , ഒരു കോപ്പ ഡി കാംപിയോൺസ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.യുവേഫ യൂത്ത് ലീഗിൻ്റെ സെമിഫൈനലില്‍ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.”ഞാന്‍ ഇത്രയും കാലം ഈ ക്ലബിലെ കുരുന്നുകള്‍ക്ക് ഫോട്ബോള്‍ കളിയ്ക്കാന്‍ പഠിപ്പിച്ചു.ഇനി എനിക്ക് ഫസ്റ്റ് ടീമില്‍ ഒരു പ്രൊഫഷണല്‍ പ്ലേയര്‍ എങ്ങനെ കളിക്കും എന്നു യുവ താരങ്ങള്‍ക്ക് പറഞ്ഞു കൊടുക്കണം.” ടോറസ് സ്പാനിഷ് മാധ്യമങ്ങളോട് പറഞ്ഞു.