EPL 2022 European Football Foot Ball International Football Top News transfer news

യൂറോയില്‍ ഇംഗ്ലണ്ടിന്‍റെ പ്രകടനം മോശം ആയാല്‍ ഞാന്‍ പുറത്ത് പോകും

June 11, 2024

യൂറോയില്‍ ഇംഗ്ലണ്ടിന്‍റെ പ്രകടനം മോശം ആയാല്‍ ഞാന്‍ പുറത്ത് പോകും

2024 യൂറോ കിരീടം നേടാനായില്ലെങ്കിൽ ഇംഗ്ലണ്ട് മാനേജർ സ്ഥാനം ഒഴിയാൻ സാധ്യതയുണ്ടെന്ന് ഗാരെത് സൗത്ത്ഗേറ്റ് പറഞ്ഞു.ഡിസംബറിൽ അദ്ദേഹത്തിൻ്റെ കരാർ അവസാനിക്കും, എന്നിരുന്നാലും അദ്ദേഹം ഈ റോളിൽ തുടരാൻ ഫുട്ബോൾ അസോസിയേഷൻ ആഗ്രഹിക്കുന്നുണ്ട്.എന്നാല്‍ ഇംഗ്ലണ്ട് ഫൂട്ബോള്‍ ആരാധകര്‍ അദ്ദേഹത്തിന്റെ രാജിക്ക് വേണ്ടി കാത്തിരിക്കുകയാണ്.പല സൂപ്പര്‍ താരങ്ങള്‍ ഉണ്ടായിട്ടും അതിനെ ഒന്നും വിനിയോഗിക്കാന്‍ സൌത്ത് ഗെയിറ്റിന് അറിയുന്നില്ല എന്നാണ് അവരുടെ അവകാശ വാദം.

 

2016-ൽ ചുമതലയേറ്റ 53-കാരനായ സൗത്ത്ഗേറ്റ് ഇംഗ്ലണ്ടിനെ 2018 ലോകകപ്പിൻ്റെ സെമിഫൈനലിലേക്ക് നയിക്കുകയും യൂറോ 2020 ഫൈനലിൽ ത്രീ ലയന്‍സിനെ എത്തിക്കുകയും ചെയ്തിരുന്നു.താന്‍ കഴിഞ്ഞ എട്ട് വര്‍ഷം ഈ ടീമില്‍ ഉണ്ടായിരുന്നു എന്നും , ഓരോ തവണ പരാജയപ്പെടുമ്പോഴും ആരാധകരോട് ക്ഷമ കാണിക്കാന്‍ താന്‍ പറഞ്ഞിരുന്നു,എന്നാല്‍ ഇനിയും വലിയ സ്റ്റേജുകളില്‍ ടീമിന് തിളങ്ങാന്‍ കഴിഞ്ഞില്ല എങ്കില്‍ താന്‍ ഇനി ഈ ടീമില്‍ തുടര്‍ന്നിട്ട് കാര്യം ഇല്ല.- ഇതായിരുന്നു ജർമ്മൻ പത്രമായ ബിൽഡിനോട് അദ്ദേഹം പറഞ്ഞത്.

Leave a comment