ആസ്റ്റൺ വില്ല ഉടമ പ്രീമിയർ ലീഗിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു
പ്രീമിയർ ലീഗിൻ്റെ ലാഭവും സുസ്ഥിരതയും നിയമങ്ങളുടെ (PSR) മേൽ നിയമനടപടി സ്വീകരിക്കുന്നത് താൻ പരിഗണിക്കുകയാണെന്ന് ആസ്റ്റൺ വില്ല ഉടമ നാസെഫ് സാവിരിസ് പറഞ്ഞു.മൂന്ന് വർഷ കാലയളവിൽ ഒരു ക്ലബ്ബിന് 105 മില്യൺ പൗണ്ടിൽ കൂടുതൽ (132.54 മില്യൺ ഡോളർ) നഷ്ടമാകരുതെന്ന് ഈ ചട്ടങ്ങൾ അനുശാസിക്കുന്നു.ഈ നിയമം കൊണ്ട് വമ്പന്‍ ക്ലബുകള്‍ക്ക് മാത്രമേ ലാഭം ഉള്ളൂ എന്നും ചെറുകിട ക്ലബുകളെ എപ്പോഴും താഴത്ത് തന്നെ തുടരാന്‍ ഈ നിയമം പ്രേരിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
“ഈ നിയമം പ്രീമിയര്‍ ലീഗിന്റെ ഗ്ലാമര്‍ കളയാന്‍ ഉള്ളതാണ്.ഇവരുടെ ഈ നിയമം കൊണ്ട് ഒരു ക്ലബ് നടത്തുക വലിയ ബുദ്ധിമുട്ട് ആണ്.ഇപ്പോള്‍ ക്ലബ് മാനേജ്മെന്റ് നോക്കുന്നത് എങ്ങനെ തന്റെ ടീമിന് പറ്റിയ താരത്തിനേ സൈന്‍ ചെയ്യാം എന്നല്ല,എങ്ങനെ ഈ പിഎസ്ആര്‍ നിയമത്തില്‍ നിന്നും രക്ഷപ്പെടാം എന്നാണ്.ഇത് ഇംഗ്ലിഷ് സ്പോര്‍ട്ടിങ് ക്ലബുകളെ ഫിനാന്‍ഷ്യല്‍ ക്ലബ് ആക്കി മാറ്റുന്നു.”ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ സാവിരിസ് പറഞ്ഞു.