പ്രീമിയര്‍ ലീഗ് ക്ലബുകളെ കൊതിപ്പിച്ച് കടന്നു കളഞ്ഞ് സെസ്കോ
സമ്മർ ട്രാൻസ്ഫർ മാർക്കറ്റിൽ ആഴ്സണലിനും ചെൽസിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും തിരിച്ചടി.ആർബി ലീപ്സിഗ് താരം ആയ ബെഞ്ചമിൻ സെസ്കോയെ സൈന്‍ ചെയ്യാന്‍ ഈ മൂന്നു പ്രീമിയര്‍ ലീഗ് ക്ലബുകളും ശ്രമം നടത്തിയിരുന്നു.എന്നാല്‍ അദ്ദേഹം ജര്‍മന്‍ ക്ലബുമായി കരാര്‍ നീട്ടാന്‍ ഒരുങ്ങുന്നു.മെച്ചപ്പെട്ട വ്യവസ്ഥകളോടെ സെസ്കോ മറ്റൊരു സീസണ് കൂടി ലേപ്സിഗില് തുടരും.
65 മില്യൺ യൂറോ റിലീസ് ക്ലോസ് ഉള്ളത് കൊണ്ട് താരത്തിനെ സൈന്‍ ചെയ്യാന്‍ പല യൂറോപ്പിയന്‍ പ്രമുഖ ടീമുകളും വന്നിരുന്നു.എന്നാല്‍ യൂറോ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്നേ തന്നെ തന്റെ ഭാവിയുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കണം എന്നു അദ്ദേഹം കരുതിയിരുന്നു.അത് മൂലം ആണ് ലേപ്സിഗില് തന്നെ ഒരു വര്‍ഷം തുടരാനുള്ള തീരുമാനം അദ്ദേഹം എടുത്തത്.അദ്ദേഹം കരാര്‍ നീട്ടിയത് മൂലം ആഴ്സണല്‍ മറ്റ് ഓപ്ഷനുകളിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്.സ്പോർട്ടിംഗ് സിപിയുടെ വിക്ടർ ഗ്യോക്കറസ്, ന്യൂകാസിലിൻ്റെ അലക്സാണ്ടർ ഇസക്ക്, ബൊലോഗ്നയുടെ ജോഷ്വ സിർക്സി- എന്നിവര്‍ ആണത്.