യൂറോ ഇംഗ്ലണ്ടിനു വേണ്ടി ബുക്കയോ സാക്കോ കളിച്ചേക്കും
ഞായറാഴ്‌ച സെർബിയയ്‌ക്കെതിരായ ഇംഗ്ലണ്ടിൻ്റെ യൂറോ മല്‍സരത്തിന് ബുക്കായോ സാക്ക കളിക്കും എന്നു റിപ്പോര്‍ട്ട്.കഴിഞ്ഞ മാസം എവർട്ടനെതിരായ ആഴ്‌സണലിൻ്റെ അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ നിന്നും പരിക്കേറ്റ താരം കഴിഞ്ഞ ആഴ്ചയാണ് കാലങ്ങള്‍ക്ക് ശേഷം പരിശീലന സെഷനില്‍ പങ്കെടുത്തത്.ബോസ്‌നിയയ്‌ക്കെതിരായ ഇംഗ്ലണ്ടിൻ്റെ ആദ്യ സന്നാഹ മത്സരം സാക്കയ്ക്ക് നഷ്ടമായെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച വെംബ്ലിയിൽ ഐസ്‌ലൻഡിനെതിരായ മല്‍സരത്തില്‍ താരം കളിച്ചിരുന്നു.
യൂറോ ഉത്ഘാടന മല്‍സരത്തില്‍ കളിപ്പിയ്ക്കാന്‍ സൌത്ത് ഗെയിറ്റിനോട് സാക്ക നിര്‍ബന്ധിക്കുന്നുണ്ട്.ഇത് അധികവും മാനേജര്‍ സമ്മതിച്ച് നല്‍കിയേക്കും.ചൊവ്വാഴ്ച യുവേഫ സംഘടിപ്പിച്ച പൊതു സെഷനിൽ ഇംഗ്ലണ്ട് ജെന സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിച്ചതിന് ശേഷം ജൂഡ് ബെല്ലിംഗ്ഹാം കഴിഞ്ഞ ആഴ്ച വിശ്രമത്തില്‍ ആയിരുന്നു.അദ്ദേഹം ടീമിനൊപ്പം തിരിച്ചെത്തി.ഇത് കൂടാതെ ജോർദാൻ പിക്‌ഫോർഡ്, ആരോൺ റാംസ്‌ഡെയ്ൽ, ഡീൻ എന്നിവർക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കായി സൗത്ത്ഗേറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ടോം ഹീറ്റനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.