യൂറോ 2024 ക്ക് മുന്നേ അവസാന ഘട്ട പോരാട്ടത്തിന് തയ്യാര്‍ എടുത്ത് പോര്‍ച്ചുഗല്‍
ചൊവ്വാഴ്ച രാത്രി അവീറോയിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരായ സൗഹൃദ മത്സരത്തോടെ ഈ വേനൽക്കാലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പുകൾ പോർച്ചുഗൽ പൂർത്തിയാക്കും.റോബർട്ടോ മാർട്ടിനെസിൻ്റെ ടീം ജൂൺ 18 ന് ചെക്ക് റിപ്പബ്ലിക്കിനെതിരെ അവരുടെ യൂറോ 2024 കാമ്പെയ്ൻ ആരംഭിക്കും,ഇതുവരെയുള്ള പറങ്കി ടീമിന്റെ പ്രകടനം വളരെ മികച്ചത് തന്നെ ആയിരുന്നു.
എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ അവര്‍ ക്രൊയേഷ്യന്‍ ടീമിനെതിരെ പരാജയപ്പെട്ടിരുന്നു. അന്നത്തെ മല്‍സരത്തില്‍ അവരുടെ ആട്ട നായകന്‍ റൊണാള്‍ഡോ കളിച്ചിരുന്നില്ല.എന്നാല്‍ ഇന്ന് അദ്ദേഹം കളിച്ചേക്കും എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞിരിക്കുന്നത്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.പോര്‍ച്ചുഗലിലെ എസ്റ്റാഡിയോ മുനിസിപ്പൽ ഡി അവെറോ സ്റ്റേഡിയത്തില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്. റിപ്പബ്ലിക് ഓഫ് അയർലൻഡ് ഈ വേനൽക്കാലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കില്ല.യോഗ്യതാ വിഭാഗത്തിൽ നാലാമതായി ഫിനിഷ് ചെയ്ത അവര്‍ ഈ മല്‍സരത്തിന് ശേഷം ഇനി കളിയ്ക്കാന്‍ പോകുന്നത് യുവേഫ നേഷൻസ് ലീഗ് ആണ്.